മസ്‌ക്കത്തില്‍ ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ കാസര്‍കോട് സ്വദേശി മരിച്ചു
Sep 16, 2017, 17:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.09.2017) മസ്‌ക്കത്തില്‍ ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ കാസര്‍കോട് സ്വദേശി മരിച്ചു. മാവുങ്കാലിലെ വണ്ണാടി മഠത്തില്‍ പ്രവീണ്‍ (31) ആണ് മരിച്ചത്. സെപ്തംബര്‍ എട്ടിനാണ് ക്രിക്കറ്റ് കളിക്കുന്നതിനിടെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പ്രവീണ്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
ആറ് മാസം മുമ്പാണ് ദുബൈയില്‍ നിന്നും ഒമാനില്‍ ജോലിക്കായി എത്തിയത്. സ്വകാര്യ കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ പ്രകാശിന്റെയും പ്രസന്നയുടേയും മകനാണ്. സഹോദരങ്ങള്‍: പൃഥ്വിരാജ്. ജിതേഷ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Gulf, Kasaragod native dies in Muscat
Keywords: Kasaragod, Kerala, news, Death, Gulf, Kasaragod native dies in Muscat