കാസര്‍കോട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു; യുവാവിനെ മരണം തട്ടിയെടുത്തത് അവധിക്ക് നാട്ടില്‍ പോയി ഗള്‍ഫില്‍ തിരിച്ചെത്തി ഒരാഴ്ചക്കിടെ
Nov 18, 2016, 18:30 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 18/11/2016) കാസര്‍കോട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചെറുവത്തൂര്‍ മാച്ചിപ്പുറത്തെ കുണ്ടില്‍ അബ്ദുല്‍ ഗഫൂര്‍ (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട ഗഫൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്.
ഒരാഴ്ച മുമ്പാണ് അവധിക്ക് നാട്ടില്‍ വന്ന് തിരിച്ചുപോയത്. ഭാര്യ: റസിയ. മക്കള്‍: സിദ, സഫ. സഹോദരങ്ങള്‍: അബ്ദുല്ല, റഹീം, റഹ് മത്തുല്ല (ഇരുവരും കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്.

Keywords: Kasaragod, Kerala, Gulf, kuwait City, Death, hospital, Kasaragod native dies in Kuwait.