എരുതുംകടവ് സ്വദേശികളായ അയല്‍വാസികള്‍ ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Dec 27, 2011, 12:30 IST
![]() |
| Abdul khader |
![]() |
| Hammed |
അബ്ദുല്‍ ഖാദര്‍ തിങ്കളാഴ്ച റുവൈസില്‍ വെച്ചും ഹമീദ് ചൊവ്വാഴ്ച രാവിലെ ദുബൈ കറാമയിലെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 22 വര്‍ഷമായി ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന അബ്ദുല്‍ ഖദര്‍ ഏതാനും മാസം മുമ്പാണ് റുവൈസിനെ എണ്ണകമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. ആറ് മാസം മുമ്പ് മകളുടെ വിവാഹത്തിന് നാട്ടില്‍പോയിവന്നിരുന്നു.
ആലംപാടി തൊട്ടി അബൂബക്കര്‍ ഹാജിയുടെ മകള്‍ ആയിഷയാണ് ഭാര്യ. മക്കള്‍: റജീന, റിയാന, അസീറ. മരുമകന്‍: ഷമീര്‍(ദുബൈ). സഹോദരങ്ങള്‍: അബ്ദുല്ല, ഹമീദ്, ഉമര്‍, അനീസ്, നഫീസ, ഹവ്വ.
വീട് പണി പൂര്‍ത്തിയായി ജനുവരി 11ന് ഗൃഹപ്രവേശനത്തിന് നാട്ടിലേക്ക് വരാനിരിക്കെയാണ് ഹമീദിന്റെ ആകസ്മിക മരണം. ടെക്‌സ്റ്റൈല്‍സ് ജീവനക്കാരനായ ഹമീദ് എട്ട് വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്തുവരികയായിരുന്നു. പരേതയായ ബീഫാത്തിമയാണ്മാതാവ്. നെല്ലിക്കുന്ന് ബങ്കരകുന്ന് സിങ്കപൂര്‍ മുഹമ്മദിന്റെ മകള്‍ സമീറയാണ് ഭാര്യ. മക്കള്‍: ഹാഫിസ, അഫ്‌സിയ, ഫര്‍ഹാന. സഹോരങ്ങള്‍:”അബ്ദുല്ല, ശിഹാബ്, ബദിരയിലെ നഫീസ.
തിങ്കളാഴ്ച രാത്രി അബ്ദുല്‍ ഖാദര്‍ മരിച്ച വിവരമറിഞ്ഞ് ഹമീദ് ആശുപത്രിയിലെത്തി മൃതദേഹം കണ്ട് തിരിച്ച് വന്നതായിരുന്നു. പിന്നീട് ചൊവ്വാഴ്ച രാവിലെയാണ് ഹമീദ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇവരുടെ എരുതുംകടവിലെ വീടുകള്‍ റോഡിന് ഇരുവശങ്ങളിലാണ്. ഇരുവരുടെയും മരണം നാടിനെ കണ്ണീരിലാഴ്ത്തി.
മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിച്ച് എരുതുംകടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Dubai, Gulf, kasaragod, Obituary, Eruthumkadav, Abdul khader Eruthumkadav, Hammed Eruthumkadav








