ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു
Jan 31, 2015, 20:03 IST
ദുബൈ: (www.kasargodvartha.com 31/01/2015) ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ഉദുമ ബേവൂരിയിലെ ലോഹിദാസ് (49) ആണ് മരിച്ചത്.
ദുബൈയില്‍ വര്‍ഷങ്ങളായി വീഡിയോ കട നടത്തുന്ന ലോഹിദാസ് വ്യാഴാഴ്ച രാത്രിയാണ് നെഞ്ചുവേദനയെതുടര്‍ന്ന് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെളളിയാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.
ബേവൂരിയിലെ ഗോപാലന്‍-മാധവി ദമ്പതികളുടെ മകനാണ്. ലോഹിദാസിന്റെ കുടുംബും നേരത്തെ ദുബൈയിലായിരുന്നു. അടുത്തിടെ കണ്ണൂരില്‍ പുതിയ വീട് നിര്‍മിച്ചിരുന്നു. ഭാര്യ: കണ്ണൂരിലെ സീന. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
സഹോദരങ്ങള്‍: രമേശന്‍, ഉണ്ണി, വിനോദ് (മൂവരും ദുബൈ), സുഗതകുമാരി, ഗീത, പരേതനായ അജിത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ദുബൈയിലും നാട്ടിലും നിരവധി സുഹൃദ് വലയങ്ങള്‍ക്ക് ഉടമയാണ്. അതുകൊണ്ടുതന്നെ സഹപ്രവര്‍ത്തകരെ ലോഹിദാസിന്റെ ആകസ്മിക മരണം ദുഖത്തിലാഴ്ത്തി.