city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാതാവിനോടൊപ്പം ഹജ്ജിന് പോകാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 04.07.2017) കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്ത് പഴയ പോസ്റ്റോഫീസിന് സമീപത്ത് താമസിക്കുന്ന പരേതനായ കൊവ്വല്‍ അബ്ദുര്‍ റഹ് മാന്റെ മകന്‍ കൊവ്വല്‍ അഷ്‌റഫ് (45) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് അസഹ്യമായ വയറു വേദന അനുഭവപ്പെട്ട അഷ്‌റഫിനെ അബുദാബിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം.

മാതാവിനോടൊപ്പം ഇത്തവണ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോവാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം സംഭവിച്ചത്. അബുദാബി ശഹാമയിലെ ബുഖാരി ഗ്രോസറി ഉടമയാണ്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അഷ്‌റഫ് നോമ്പ് പകുതിയോടെയാണ് നാട്ടില്‍ വന്ന് തിരിച്ചുപോയത്.

കഴിഞ്ഞ നാലു വര്‍ഷമായി ഗവണ്‍മെന്റ് ക്വാട്ടയില്‍ ഹജ്ജിന് അപേക്ഷിച്ച അഷ്‌റഫ് ഒടുവില്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് സംഘത്തോടൊപ്പം മാതാവ് നഫീസയെയും കൂട്ടി ഹജ്ജിന് പോവാനുള്ള ഒരുക്കത്തിലായിരുന്നു. ഇതനുസരിച്ച് നാട്ടില്‍ നിന്ന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ഗള്‍ഫില്‍ പോയി ബന്ധുക്കളോടും കൂട്ടുകാരോടും യാത്ര ചോദിച്ച് ജൂലൈ അഞ്ചിന് ബുധനാഴ്ച്ച നാട്ടിലേക്ക് തിരിച്ചുവരാനുള്ള തീരുമാനത്തിലായിരുന്നു. ഇതിനിടെയാണ് അഷ്‌റഫിനെ മരണം തട്ടിയെടുത്തത്.

ഭാര്യ: താഹിറ (കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ സ്വദേശിനി). മക്കള്‍: നഫീസത്തുല്‍ മിസ് രിയ്യ (പത്താം തരം വിദ്യാര്‍ത്ഥിനി, അജാനൂര്‍ ക്രസന്റ് സ്‌കൂള്‍), ഷംന ഷിറിന്‍ (ആറാം തരം വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഇബ്രാഹിം, ഹമീദ്, നസീര്‍, സുബൈര്‍ (നാല് പേരും അബുദാബി), ഫാത്വിമ, മൈമൂന.

മരണ വിവരമറിഞ്ഞ് അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ എത്തി. എല്ലാവരോടും സൗമ്യമായി ഇടപെടുന്ന അഷ്‌റഫിന്റെ മരണം ഉറ്റവരെ ദു:ഖത്തിലാഴ്ത്തി. അഷ്‌റഫിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മാതാവിനോടൊപ്പം ഹജ്ജിന് പോകാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Gulf, Death, Kanhangad, Kasaragod native dies in Abu Dhabi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia