city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

ഷാര്‍ജ: (www.kasargodvartha.com 25.07.2018) കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു. കമ്പാറിലെ ഷരീഫ് (39) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 1.30 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ഷരീഫ് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. പള്ളിക്കുഞ്ഞി- ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ: സുമയ്യ. മക്കള്‍: സാബിത്ത് (11), ഷെഹ്‌സാദ് (ഏഴ്), ആഇശ (മൂന്ന്). സഹോദരങ്ങള്‍: നിസാര്‍ (സിറ്റി കൂള്‍), ബഷീര്‍, അഷ്‌റഫ്, സുഹറ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഭാര്യയും മക്കളും വിസിറ്റിംഗ് വിസയില്‍ ഷാര്‍ജയിലെത്തിയ സമയത്താണ് ഷരീഫിനെ മരണം തട്ടിയെടുത്തത്.

Keywords:  Kasaragod, Kerala, news, Gulf, Death, Obituary, Sharjah, Kasaragod native died in Sharjah
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia