കാസര്‍കോട് സ്വദേശി സൗദി അറേബ്യയില്‍ മരണപ്പെട്ടു
Jun 3, 2020, 11:35 IST
റിയാദ്: (www.kasargodvartha.com 03.06.2020) കാസര്‍കോട് സ്വദേശി സൗദി അറേബ്യയില്‍ മരണപ്പെട്ടു. മൊഗ്രാല്‍ ടി വി എസ് റോഡിലെ പരേതനായ പീടിക പോക്കുവിന്റെ മകന്‍ അലിയാണ്(53) സൗദി അറേബ്യയിലെ അല്‍ഖോബറില്‍ മരണപ്പെട്ടത്. അല്‍ഖോബറില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. കുറച്ചുദിവസമായി കിങ് ഫഹദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് അംഗവും, മുന്‍ ഫുട്ബാള്‍ താരവുമായിരുന്നു. സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു അലി. നേരത്തെ കര്‍ണാടക ഹുബ്ലിയില്‍ പലചരക്കുകട നടത്തിയിരുന്ന അലി രണ്ടു വര്‍ഷമായി ഗള്‍ഫിലായിരുന്നു. ഭാര്യ: അസ്മ. മക്കള്‍: അസ്ലഹ്, അസ്ലീന. സഹോദരങ്ങള്‍: മുഹമ്മദ്, ആസ്യുമ്മ, നഫീസ, കുഞ്ഞിബി, പരേതരായ അബ്ബാസ്, അബ്ദു, മൊയ്തീന്‍, സൈനബ.
മൃതദേഹം അല്‍ഖോബറില്‍ തന്നെ ഖബറടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. അലിയുടെ നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയ വേദി അനുശോചിച്ചു.
Keywords: Riyadh, Gulf, Kasaragod, Kerala, News, Death, Saudi Arabia, Kasaragod native died in Saudi Arabia