city-gold-ad-for-blogger

കാസര്‍കോട് സ്വദേശി അല്‍ഐനില്‍ ഹൃദയാഘാതംമൂലം മരിച്ചു

അല്‍ഐന്‍: (www.kasargodvartha.com 05.08.2019) കാസര്‍കോട് സ്വദേശി അല്‍ഐനില്‍ ഹൃദയാഘാതംമൂലം മരിച്ചു. ബന്തിയോട് ധര്‍മ്മത്തടുക്കയിലെ അബ്ദുല്‍ ഖാദര്‍- ഖദീജ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുറിയില്‍ ഉണരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

യു എ ഇ സ്വദേശിയുടെ വീട്ടില്‍ ജോലിക്കാരനായിരുന്നു. ഭാര്യ: സമീറ. മക്കള്‍: സഹദ്, ഷാസില്‍. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ (ഗള്‍ഫ്), മൊയ്തീന്‍, പരേതയായ ആഇശ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

കാസര്‍കോട് സ്വദേശി അല്‍ഐനില്‍ ഹൃദയാഘാതംമൂലം മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Death, Obituary, Dubai, Gulf, Kasaragod native died in Al Ain
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia