city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിസിറ്റിംഗ് വിസയിലെത്തിയ കാസര്‍കോട് സ്വദേശി അജ്മാനില്‍ മരണപ്പെട്ടു


അജ് മാന്‍ : (www.kasargodvartha.com 22.01.2019) ഒരു മാസത്തെ വിസിറ്റിംഗ് വിസയില്‍ എത്തിയ മധ്യവയസ്‌കന്‍ അജ് മാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അജാനൂര്‍ തെക്കേപ്പുറത്ത് താമസക്കാരനായ എം എ ഹസൈനാര്‍ (59) ആണ് മരണപ്പെട്ടത്. പാണത്തൂര്‍ സ്വദേശിയാണ്. അജ് മാന്‍ സന്ദര്‍ശിച്ച ശേഷം ഈ മാസം 24ന് നാട്ടിലേക്ക് തിരിച്ചുവരാനിരിക്കെയാണ് മരണം സംഭവിച്ചത്.

മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. ഇരുപത് വര്‍ഷത്തോളം ഗള്‍ഫില്‍ സ്ഥാപനം നടത്തിയിരുന്ന ഹസൈനാര്‍ പ്രവാസം അവസാനിപ്പിച്ച് 10 വര്‍ഷമായി നാട്ടില്‍ തന്നെയാണ്.

ഭാര്യ: റുഖിയ തെക്കെ പുറം. മക്കള്‍: അനീഷ, അര്‍ഷാന, ഹസീന, അജ്നാസ് അബുദാബി. മരുമക്കള്‍: ശംസു കാടങ്കോട്, ഹമീദ് ക്ലായിക്കോട് (എസ്എസ്എഫ് മുന്‍ ഡിവിഷന്‍ സെക്രട്ടറി). സഹോദരങ്ങള്‍: ഇബ്രാഹിം പാണത്തൂര്‍, ഹംസ ഖത്തര്‍, ആസിയ, നഫീസ, കുഞ്ഞാമിന, ആഇശ.
വിസിറ്റിംഗ് വിസയിലെത്തിയ കാസര്‍കോട് സ്വദേശി അജ്മാനില്‍ മരണപ്പെട്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod native died in Ajman, Ajman, news, Death, Deadbody, Gulf, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia