അബൂദാബിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കാസര്‍കോട് സ്വദേശിക്ക് ഗുരുതരം
Jun 26, 2019, 11:43 IST
അബൂദാബി: (www.kasargodvartha.com 26.06.2019) അബൂദാബിയില്‍ സന്ദര്‍ശക വിസയിലെത്തിയ കാസര്‍കോട് സ്വദേശിക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റു. തൃക്കരിപ്പൂര്‍ ചന്തേര പടിഞ്ഞാറെ വീട്ടില്‍ ശ്രീധരന്‍ കോമരം- നാരായണി ദമ്പതികളുടെ ഏകമകന്‍ സജേഷിനാണ് (34) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സജേഷ് മെഫ്‌റഖ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. ജോലി തേടി മൂന്നു മാസം മുമ്പാണ് സന്ദര്‍ശക വിസയില്‍ സജേഷ് അബൂദാബിയിലെത്തിയത്. അബൂദാബിയിലെ ഒരു കമ്പനിയില്‍ ജോലി ലഭിച്ച സന്തോഷത്തിലായിരുന്നു. നാട്ടിലേക്ക് പോയി വരാനുള്ള ഒരുക്കത്തിനിടെയാണ് അപകടത്തില്‍പെട്ടത്. മുസഫ സനായിയയിലെ ഫസ്റ്റ്, സെക്കന്റ് സിഗ്നലുകള്‍ക്കിടയില്‍ പ്രധാന റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു.
പ്രധാന റോഡ് കാല്‍നടയാത്രക്കാര്‍ മുറിച്ച് കടക്കുന്നത് കര്‍ശനമായി വിലക്കുള്ളതും കുറ്റകരവുമാണ്. പോലീസെത്തിയാണ് പരിക്കേറ്റ സജേഷിനെ മെഫ്റഖ് ആശുപത്രിയില്‍ എത്തിച്ചത്.
നേരത്തെ ഈ വാര്‍ത്തയോടൊപ്പം തെറ്റായ വിവരങ്ങള്‍ ചേര്‍ത്തത് നിര്‍വ്യാജം ഖേദിക്കുന്നു.
(Updated News)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Accident, Gulf, Abudhabi, Kasaragod native died in accident at Abudhabi
< !- START disable copy paste -->