city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

അബുദാബി: (www.kasargodvartha.com 08.01.2020) കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു. നീലേശ്വരം ബങ്കളം കുട്ടപ്പന സ്വദേശി കല്ലായി മുനീറാണ് (45) അബുദാബി ഷൈഖ് ഖലീഫ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരിചരിക്കാന്‍ നാട്ടില്‍ നിന്നെത്തിയ ഭാര്യ പടന്നക്കാട്ടെ സീനത്തടക്കം ബന്ധുക്കള്‍ മരണ സമയത്ത് അരികിലുണ്ടായിരുന്നു.

പരേതനായ പി വി മുഹമ്മദ്-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. മക്കള്‍: സുഹൈന, സിദാന്‍ (വിദ്യാര്‍ത്ഥികള്‍). ഹമീദ് (വ്യാപാരി, നീലേശ്വരം), അബ്ദുര്‍ റഹ് മാന്‍, അസീസ്, റഷീദ് (ഷാര്‍ജ), റിയാസ് (ദുബൈ), ഷാനിദ്, അഷ്‌റഫ് (ഓസ്‌ട്രേലിയ), റംഷാദ് (ഷാര്‍ജ),
കുഞ്ഞായിശ എന്നിവര്‍ സഹോദരങ്ങളാണ്.

മരണ വിവരമറിഞ്ഞ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെ എം സി സി ഭാരവാഹികളായ സി എച്ച് അഹമ്മദ് കുഞ്ഞി ഹാജി, എം എം നാസര്‍ കാഞ്ഞങ്ങാട്, ഇസ്മാഈല്‍ ഉദിനൂര്‍, നൂറുദ്ദീന്‍ തങ്ങള്‍, സത്താര്‍ കുന്നുംകൈ ഉള്‍പ്പെടെ നിരവധി പേര്‍ രാത്രി തന്നെ ആശുപത്രിയിലെത്തി. മൃതദേഹം ബുധനാഴ്ച നാട്ടില്‍ പോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Abudhabi, Gulf, news, Kasaragod, Kerala, Kasaragod native died in Abudhabi
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia