city-gold-ad-for-blogger

ബഹ്‌റൈനില്‍ പൊതുടോയ്‌ലെറ്റിന്റെ വാതിലില്‍ മുട്ടിയതിന് കാസര്‍കോട് സ്വദേശിക്ക് പട്ടാളക്കാരന്റെ മര്‍ദനം

മനാമ: (www.kasargodvartha.com 25/09/2016) ബഹ്‌റൈന്‍ മനാമയില്‍ പൊതുടോയ്‌ലെറ്റിന്റെ വാതിലില്‍ മുട്ടിയതിന് കാസര്‍കോട് സ്വദേശിക്ക് പട്ടാളക്കാരന്റെ ക്രൂരമര്‍ദനം. പരിക്കേറ്റ പടഌയിലെ ബീരാന്റെ മകന്‍ മുനീറിനെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസം മുമ്പാണ് സംഭവം. ഉമ്മുല്‍ഹസം അസീല്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തുള്ള പള്ളി കോമ്പൗണ്ടില്‍ വെച്ചാണ് മുനീറിന് പട്ടാളക്കാരന്റെ മര്‍ദനമേറ്റത്.

നിസ്‌കരിക്കാന്‍ പള്ളിയിലെത്തിയതായിരുന്നു മുനീര്‍. ടോയ്‌ലെറ്റില്‍ കയറാനൊരുങ്ങിയപ്പോള്‍ പട്ടാളക്കാരന്‍ അകത്തുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മുനീര്‍ ടോയ്‌ലെറ്റിന് പുറത്ത് അല്‍പസമയം കാത്തുനിന്നു. 15 മിനുട്ട് കഴിഞ്ഞ ശേഷം വാതിലില്‍ മുട്ടിയപ്പോള്‍ പ്രകോപിതനായ പട്ടാളക്കാരന്‍ പുറത്തിറങ്ങിയ ശേഷം മുനീറിനോട് കയര്‍ത്ത് സംസാരിക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

അടിയേറ്റ അവശനിലയിലായ മുനീറിനെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. 15 വര്‍ഷത്തിലേറെയായി മുനീര്‍ ഉമ്മുല്‍ഹസം ഭാഗത്ത് കുടിവെള്ളം എത്തിക്കുന്ന ജോലിയില്‍ ഏര്‍പെട്ടു വരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുനീര്‍ നല്‍കിയ പരാതിയില്‍ പട്ടാളക്കാരനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബഹ്‌റൈനില്‍ പൊതുടോയ്‌ലെറ്റിന്റെ വാതിലില്‍ മുട്ടിയതിന് കാസര്‍കോട് സ്വദേശിക്ക് പട്ടാളക്കാരന്റെ മര്‍ദനം

Keywords:  Gulf, Bahrain, Assault, Attack, Kasaragod Native, Police, Complaint, Case, Investigation, Army man, Kasaragod native assaulted in Bahrain.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia