ദുബൈയിലെ മണി എക്‌സ്‌ചേഞ്ചില്‍ നിന്നും 10 ലക്ഷം രൂപയുമായി കാസര്‍കോട് സ്വദേശി മുങ്ങി
Apr 1, 2015, 14:01 IST
ദുബൈ: (www.kasargodvartha.com 01/04/2015) ദുബൈയിലെ വാള്‍ സ്ട്രീറ്റ് മണി എക്‌സചേഞ്ചില്‍ നിന്നും 60,000 ദിര്‍ഹം വരുന്ന യു.എസ്. ഡോളറുമായി കാസര്‍കോട് സ്വദേശി മുങ്ങി. കാസര്‍കോട് ബദിയടുക്ക പെര്‍ള സ്വദേശി മുഹമ്മദ് റപ്‌നാസ് (29) ആണ് മുങ്ങിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവാവ് മണി എക്‌സ്‌ചേഞ്ചിലെ ക്യാഷ് കൗണ്ടറില്‍ നിന്നും പണം തട്ടിയെടുത്തത്. തട്ടിയെടുത്ത പണത്തിന് ഏകദേശം 10 ലക്ഷം ഇന്ത്യരൂപ വരും.
മണി എക്‌സ്‌ചേഞ്ചിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലിക്കാരനാണ് റപ്‌നാസ്. ഇയാള്‍ ഇപ്പോള്‍ നേപ്പാളിലാണെന്നാണ് ദുബൈ പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഒരുവര്‍ഷത്തോളമായി ഇയാള്‍ ഈ കമ്പനിയില്‍ ജോലിചെയ്യ്തുവരുന്നു. ഇതിന് മുമ്പ് രണ്ട് വര്‍ഷത്തോളം യു.എ.ഇ. എക്‌സ്‌ചേഞ്ചിലും യുവാവ് ജോലിചെയ്തിരുന്നു. മാര്‍ക്കറ്റിംഗ് വിഭാഗത്തിലായതിനാല്‍ പുറത്തേക്കും മറ്റും യാത്രപോകുന്നതുകൊണ്ട് യുവാവിന്റെ പക്കല്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു.
ക്യാഷ് എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയില്‍ പണം കുറവുകണ്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സി.സി.ടി.വി. ദൃശ്യത്തില്‍നിന്നും മുഹമ്മദ് റപ്‌നാസ് പണം എടുക്കുന്നത് കണ്ടത്. മണി എക്‌സ്‌ചേഞ്ച് അധികൃതര്‍ ദുബൈ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവ് മൂന്നാഴ്ച മുമ്പാണ് നാട്ടില്‍നിന്നും ദുബൈയിലേക്ക് തിരിച്ചെത്തിയത്. യുവാവ് നാട്ടിലെത്തിയാല്‍ നാട്ടിലും പോലീസില്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് മണി എക്‌സ്‌ചേഞ്ച് അധികൃതര്‍. യുവാവ് തട്ടിയെടുത്ത പണം ക്യാഷ് കൗണ്ടറിലെ ജീവനക്കാരനോട് അടയ്ക്കാനാണ് മണി എക്‌സ്‌ചേഞ്ച് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നിര്‍ദ്ധന കുടുംബത്തിലെ അംഗമായ ക്യാഷര്‍ക്ക് ഇത്രയും വലിയൊരു തുക കമ്പനിയില്‍ അടക്കാന്‍ സാധിക്കില്ല.
Keywords: Dubai, Cheating, Gulf, US Dollar, Money Exchange, Kasaragod Native, Mohammed Rapnaz.
Advertisement: