കാസര്‍കോട്ടെ മെഡിക്കല്‍ കോളജ്: കെ.എം.സി.സി. നേതാക്കള്‍ ദുബൈയില്‍ മുഖ്യമന്ത്രിയെ കണ്ടു
Sep 26, 2014, 19:15 IST
ദുബൈ:(www.kasargodvartha.com 26.09.2014) കാസര്‍കോട് കെ.എം.സി.സി. നേതാക്കള്‍ ദുബൈയില്‍ മുഖ്യമന്ത്രിയെകണ്ടു. കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തറക്കല്ലില്‍ ഒതുങ്ങിയതിനെകുറിച്ചും മംഗലാപുരം വിമാനത്താവളത്തില്‍ പ്രവാസികള്‍ക്ക് നേരിടേണ്ടിവരുന്ന വിവേചനവും മറ്റുകാര്യങ്ങളുമാണ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്.
മംഗലാപുരം വിമാനത്താവളത്തില്‍ യാത്രയ്‌ക്കെത്തിയ കാസര്‍കോട് സ്വദേശിയായ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീവ്രവാദിയായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ച സംഭവവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.
ഗള്‍ഫ് മേഖലയിലേക്ക് മംഗലാപുരം വിമാനത്താവളത്തില്‍നിന്നുള്ള യാത്രാക്കൂലി വര്‍ധനവ് സംബന്ധിച്ചുള്ള കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചു. എല്ലാകാര്യവും അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മെഡിക്കല്‍ കോളജ് ഉടന്‍ യാഥാര്‍ത്ഥ്യമാവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
ദുബൈയിലെ എയര്‍പോര്‍ട്ടില്‍ വി.ഐ.പി. ലോഞ്ചില്‍വെച്ചാണ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. ദുബൈയിലെ ഇന്ത്യന്‍ കൗണ്‍സിലര്‍ ജനറലും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കെ.എം.സി.സി. നേതാക്കളായ മഹമൂദ് കുളങ്ങര, സലാം കന്ന്യാപാടി എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Dubai, KMCC, kasaragod, Gulf, Oommen Chandy, Airport, Kasaragod Medical college: KMCC leaders meets CM
Advertisement: