ദുബൈ: മാപ്പിളപ്പാട്ടിന്റെ അപചയത്തില്‍ ഹൃദയം വേദനിച്ച വിമര്‍ശകനായിരുന്നു കെ.എം. അഹ്മദ് മാഷെന്ന് ഗാനരചയിതാവ് ഒ.എം. കരുവാരക്കുണ്ട്. സര്‍വ സാഹിത്യത്തെകുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിഞ്ഞതാണ് കെ.എം അഹ്മദിന്റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ ടി. ഉബൈദ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കെ.എം. അഹ്മദിന്റെ രണ്ടാം ചരമവാര്‍ഷികാചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാപ്പിളപ്പാട്ടിന്റെ പ്രചാരകനും വിമര്‍ശകനും ആകാനായിരുന്നു മാഷിന് താല്‍പര്യം. വിമര്‍ശിക്കുമ്പോഴും മാപ്പിള കലാരൂപത്തെ അഗാധമായി സ്‌നേഹിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നുവെന്നും കരുവാരക്കുണ്ട് പറഞ്ഞു.
സാധാരണക്കാര്‍ക്കുപോലും മനസിലാവുന്ന വിധത്തില്‍ ലളിതമായിരുന്നു മാഷിന്റെ ശൈലിയെന്ന് അധ്യക്ഷതവഹിച്ച യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. യുവ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കാനുള്ള വിശാല ഹൃദയത്വം മാഷിനുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇല്ല്യാസ് എ. റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. യൂസുഫ് കാരക്കാട്, കെ.എം അബ്ബാസ്, എരിയാല്‍ മുഹമ്മദ് കുഞ്ഞി, വേണു കണ്ണന്‍, സാദിഖ് കാവില്‍, മുഹമ്മദ് കുളങ്കര, ഹുസൈന്‍ പടിഞ്ഞാര്‍, ജലാല്‍ തായല്‍ പ്രസംഗിച്ചു.
Keywords:
Meet, Dubai, gulf, K.M.Ahmed, Mappilapatt, Yahya-Thalangara, O.M. Kuruvarakund, T. Ubaid Foundation, Illyas A. Rahman, Hussain Padinhar, Karuvarakundu remembers KM Ahmed