കരാട്ടെ പരിശീലനം; കാസര്‍കോട്ടെ ഹംസയും റഷീദും ജപ്പാനില്‍
Oct 16, 2012, 15:49 IST
ടോക്കിയോ: അന്താരാഷ്ട്ര കരാട്ടെ പരിശീലിക്കാനായി കാസര്‍കോട് തളങ്കര സ്വദേശികള്‍ ജപ്പാനിലെത്തി. ദുബൈ ഫോര്‍ സീസണ്‍ ഇവന്റ് ഗ്രൂപ്പ് ഉടമ ഹംസ കോളിയാടും, ഹന്നാന്‍ ഗ്രൂപ്പ് ഇലക്ട്രോണിക് ഷോപ്പ് ഉടമ റഷീദ് ഉമര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് പുറപ്പെട്ട് ജപ്പാനിലെ ഒക്കിനാവാനിലെത്തിയത്. ഇരുവരും കാസര്‍കോട്ട് ഒക്കിനാവാന്‍ സിബുക്കാന്‍ കരാട്ടെ സെന്റര്‍ നടത്തിവരുന്നുണ്ട്.
പരിശീലനം ഈ മാസം 25 വരെ നീണ്ടുനില്‍ക്കും. ഹംസ കോളിയാട് 2004ല്‍ കൊച്ചിയിലും 2011ല്‍ ജര്‍മ്മനിയിലെ കേല്‍ഹെയ്മയിലും നടന്ന അന്താരാഷ്ട്ര കരാട്ടെ പരിശിലനത്തില്‍ പങ്കെടുത്തിരുന്നു.
പരിശീലനം ഈ മാസം 25 വരെ നീണ്ടുനില്‍ക്കും. ഹംസ കോളിയാട് 2004ല്‍ കൊച്ചിയിലും 2011ല്‍ ജര്‍മ്മനിയിലെ കേല്‍ഹെയ്മയിലും നടന്ന അന്താരാഷ്ട്ര കരാട്ടെ പരിശിലനത്തില്‍ പങ്കെടുത്തിരുന്നു.
കരാട്ടെ പരിശിലനത്തിനുള്ള സര്‍ട്ടിഫികറ്റും പ്രശസ്തി പത്രവും നേരത്തെ ജര്‍മ്മനിയില്‍ നിന്ന് കരസ്ഥമാക്കിയിട്ടുണ്ട്. ദുബൈയില്‍ സുഹത്തുകളും നാട്ടുകാരും ഇരുവര്‍ക്കും യാത്രമംഗളം നേര്‍ന്നു. യു.എ.ഇ തളങ്കര പടിഞ്ഞാര്‍ ജമാഅത്ത് കമ്മിറ്റി അഭിനന്ദിച്ചു.
Keywords: International, Karate, Training, Hamsa Koliyad, Rasheed Umer, Japan, Thalangara, Dubai, Gulf, Malayalam news