ദുബൈ: (www.kasargodvartha.com 14.12.2016) കന്യപ്പാടി ബദ് രിയ ജമാഅത്ത് യുഎഇ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡന്റായി സലാം കന്യാപ്പാടിയെയും ജനറല്‍ സെക്രട്ടറിയായി അമീര്‍ ഹസനിനെയും ട്രഷററായി കെ ഇ ഉമറുല്‍ ഫാറൂഖിനെയും യുഎഇ കന്യപ്പാടി ബദ് രിയ ജമാഅത്ത് കമ്മിറ്റി ജനറല്‍ കൗണ്‍സില്‍ യോഗം തെരുഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ലത്തീഫ് പട്‌ല (വൈസ് പ്രസിഡന്റ്), ശുകൂര്‍ എസ് എ (ജോയിന്‍ സെക്രട്ടറി).
 |
| സലാം കന്യാപ്പാടി |
ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അമീര്‍ ഹസന്‍ സ്വാഗതം പറഞ്ഞു. ഉമറുല്‍ ഫാറൂഖ് കെ ഇ, ലത്തീഫ് പട്‌ല, ബദറുല്‍ മുനീര്‍, മുഹമ്മദ് ഇജാസ്, റിസ്‌വാന്‍ ബി എ, അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോയിന്‍ സെക്രട്ടറി ശുകൂര്‍ എസ് എ നന്ദി പറഞ്ഞു.
 |
| അമീർ ഹസൻ |
മാനവരാശിയുടെ വിമോചനത്തിനായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബിയുടെ ജീവിതവും ദര്‍ശനവും പിന്‍പറ്റി ജീവിക്കാന്‍ സാധിക്കണമെന്നും മനുഷ്യവിമോചനത്തിന്റെ മഹാസന്ദേശം പ്രചരിപ്പിച്ച മുഹമ്മദ് നബിയെ സ്‌നേഹിക്കല്‍ വിശ്വാസിയുടെ കടമയാണെന്നും യുഎഇ കന്യപ്പാടി ബദര്‍ ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമം അഭിപ്രായപ്പെട്ടു.
 |
| ഉമറുൽ ഫാറൂഖ് |
Keywords:
Office- Bearers, Committee, inauguration, Dubai, Jamaath-committe, Gulf, Kanyapady, Kanyapady-Jama-ath-UAE-Committee