city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വഴിതെറ്റുന്ന യുവതയെ നേരായ വഴികളിലേക്ക് കൈപിടിച്ചു കയറ്റാന്‍ ദീനി സ്ഥാപനങ്ങള്‍ ഉയരണം: യഹ് യ തളങ്കര

ദുബൈ: (www.kasargodvartha.com 23/06/2016) വര്‍ത്തമാന സമൂഹം അധഃപതനത്തിലേക്ക് വഴുതിവീണു കൊണ്ടിരിക്കുകയാണെന്നും വഴിതെറ്റുന്ന യുവതയെ രക്ഷിക്കാന്‍ ദീനിസ്ഥാപനങ്ങള്‍ ഉയര്‍ന്നു വരണമെന്നും വ്യവസായ പ്രമുഖനും കെ എം സി സി നേതാവുമായ യഹ് തളങ്കര പറഞ്ഞു. കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബൈ ചാപ്റ്റര്‍ സംഘടിപ്പിച്ച ബദര്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യനെ വഴിപിഴപ്പിക്കാന്‍ പിശാച് ഇപ്പോള്‍ രക്തത്തിലൂടെ ഒന്നും കയറിപ്പോകേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പിശാചിന്റെ ജോലി നന്നായി നടക്കുന്നുണ്ട്. രാത്രി വൈകുവോളം ഇത്തരം മാധ്യമങ്ങളിലെ അധാര്‍മികവശങ്ങളില്‍ മുഴുകുന്ന യുവത്വം വെളുപ്പിനെഴുന്നേറ്റാല്‍ കണ്ണും തിരുമ്മി ആദ്യം പരതുന്നത് ആന്‍ഡ്രോയിഡ് സെറ്റുകളേയാണ്. യുവതയുടെ ഈ അപഥസഞ്ചാരം സമൂഹത്തെതന്നെ വലിയ നാശത്തിലേക്കെത്തിക്കും.

ആധുനിക യുവതയെ ഇത്തരം ദുരന്തങ്ങളില്‍ നിന്നും കരകയറ്റാന്‍ ദീനീസ്ഥാപനങ്ങള്‍ നടത്തുന്ന പങ്ക് വളരെ വലുതാണ്. കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ വളര്‍ച്ചയ്ക്ക് ഒപ്പം നിന്നുകൊണ്ട് കമ്മിറ്റികള്‍ക്ക് ചെയ്യാനുള്ളത് വളരെ വലിയ ഒരു ദൗത്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേരയിലെ റഫീ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ചാപ്റ്റര്‍ പ്രസിഡണ്ട് അബ്ദുര്‍ റസാഖ് ചെറൂണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീഫ് ബദിയടുക്ക സ്വാഗതം പറഞ്ഞു.

വിശിഷ്ടാതിഥിയായി എത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗവും സ്ഥാപന പ്രസിഡണ്ടുമായ യു എം ഉസ്താദ് സ്ഥാപനത്തെ സദസിന് പരിചയപ്പെടുത്തി. കൂട്ടായ്മയിലൂടെ നാം നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നല്ല സന്ദേശങ്ങളാണ് സമുദായത്തിനും സമൂഹത്തിനും നല്‍കുന്നതെന്നും തൗഹീദിന് വേണ്ടി ബദര്‍ ശുഹദാക്കള്‍ വരിച്ച ത്യാഗങ്ങളാണ് സമുദായത്തിന് അസ്ഥിത്വം നല്‍കിയതെന്നും പോറലുകളേല്‍ക്കാതെ സംരക്ഷിക്കാനുതകുന്ന പണ്ഡിത മഹത്തുക്കളെ വാര്‍ത്തെടുക്കുന്നതിന് ഇത്തരം സ്ഥാപനങ്ങള്‍ അനിവാര്യമാണെന്നും യു എം ഉസ്താദ് പറഞ്ഞു. സ്ഥാപന വളര്‍ച്ചയ്ക്ക് ദുബൈ ചാപ്റ്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിമാനത്തോടെയാണ് നോക്കികാണുന്നതെന്നും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പാരത്രീക വിജയം സാധ്യമാവുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബദര്‍ അനുസ്മരണ മൗലീദ് സദസിന് അബ്ദുല്‍ ഖാദര്‍ അസ്അദി നേതൃത്വം നല്‍കി. മാലിക്ക് ദീനാര്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് ജില്ലാ ട്രഷററുമായ എ അബ്ദുര്‍ റഹ് മാന്‍, മൊയ്തീന്‍ നിസാമി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ യു എം ഉസ്താദിന് കമ്മിറ്റി പ്രസിഡണ്ട് അബ്ദുര്‍ റസാഖ് ചെറൂണിയും എ അബ്ദുര്‍ റഹ് മാന് കമ്മിറ്റി ട്രഷറര്‍ സലാം കന്യാപ്പാടിയും ഷാളണിയിച്ചു കമ്മിറ്റിയുടെ ആദരവ് നല്‍കി.

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്‌റഫ് ഇടനീര്‍, ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ആക്ടിങ് ജനറല്‍ സെക്രട്ടറി ശരീഫ് പൈക്ക, ജി എസ് ഇബ്രാഹിം ചന്ദ്രംപാറ, അയ്യൂബ് ഉറുമി, ഫൈസല്‍ പട്ടേല്‍, അസീസ് ബെള്ളൂര്‍, ത്വാഹിര്‍ മുഗു, നൗഫല്‍ ചേരൂര്‍, സിദ്ദീഖ് കനിയടുക്കം, മലബാര്‍ ഇസ്ലാമിക് സെന്റര്‍, ഷാഫി അക്കാദമി, പയ്യക്കി ഉസ്താദ് അക്കാദമി, മാലിക് ദീനാര്‍ അക്കാദമി, എസ് കെ എസ് എസ് എഫ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബൈ ചാപ്റ്റര്‍ ഭാരവാഹികളായ സലാം കന്യാപ്പാടി, നൂറുദ്ദീന്‍ ആറാട്ടുകടവ്, ഐ പി എം ഇബ്രാഹിം, സത്താര്‍ നാരംപാടി, അബ്ദുര്‍ റസാഖ് ഉക്കിനടുക്ക, അബ്ദുര്‍ റസാഖ് ബദിയടുക്ക, അസീസ് കമാലിയ, ഹനീഫ കുംബടാജ, അബ്ദുല്‍ ഖാദര്‍ കുംബടാജ, അബ്ദുല്ല കുംബടാജ, ഇല്യാസ് കട്ടക്കാല്‍ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

വഴിതെറ്റുന്ന യുവതയെ നേരായ വഴികളിലേക്ക് കൈപിടിച്ചു കയറ്റാന്‍ ദീനി സ്ഥാപനങ്ങള്‍ ഉയരണം: യഹ് യ തളങ്കര

വഴിതെറ്റുന്ന യുവതയെ നേരായ വഴികളിലേക്ക് കൈപിടിച്ചു കയറ്റാന്‍ ദീനി സ്ഥാപനങ്ങള്‍ ഉയരണം: യഹ് യ തളങ്കര

Keywords : Gulf, Programme, Inauguration, Yahya-Thalangara, Kanniyath Usthad Islamic Academy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia