city-gold-ad-for-blogger

കണ്ണമംഗലം കുടുംബ സംഗമം ശ്രദ്ധേയമായി

ജിദ്ദ: (www.kasargodvartha.com 22.04.2014) ജിദ്ദയിലെ കണ്ണമംഗലം പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച കുടുംബ സംഗമം ഹൃദ്യമായ കലാപ്രകടനങ്ങളും കായിക മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി. കണ്ണമംഗലം പഞ്ചായത്തില്‍ നിന്നുള്ള വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളെയും ജോലിക്കാരെയും പരമാവധി  പങ്കെടുപ്പിച്ചു കൊണ്ട് വൈകുന്നേരം ഏഴു മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ നടത്തിയ കലാസന്ധ്യ സദസ്സിനു വേറിട്ട ദൃശ്യാനുഭവമായിരുന്നു.

കൂട്ടായ്മ പ്രസിഡണ്ട് ജലീല്‍ കണ്ണമംഗലത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി ചെയര്‍മാന്‍ ആലുങ്ങള്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി.ടി സലാം ഹാജി, പി.കെ അലി, അബ്ബാസലി അരീക്കന്‍, കെ.സി.അബ്ദുറഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റഹ്മത്ത് മുഹമ്മദ് ചിട്ടപ്പെടുത്തിയ കുട്ടികളുടെ കലാപരിപാടികള്‍ ആയിരുന്നു സംഗമത്തിന്റെ മുഖ്യ ആകര്‍ഷണം. ഫ്യുഷന്‍, സംഗീത നാടകം, ഗാന ചിത്രീകരണം, സംഗീത ശില്‍പ്പം തുടങ്ങിയവ സമകാലിക സാമൂഹിക ചുറ്റുപാടുകളെ ആസ്പതമാക്കിയുള്ളവയും മത സൗഹാര്‍ദത്തിന്റെയും മൂല്യച്യുതിക്കെതിരെയുമുള്ള സന്ദേശം ഉള്‍ക്കൊള്ളുന്നതായിരുന്നു. ഇവയ്ക്കു പുറമെ വെല്‍ക്കം ഡാന്‍സ്, ഒപ്പന, കോല്‍ക്കളി, ദഫ് തുടങ്ങിയ കലാപരിപാടികളില്‍ അറുപതോളം കുട്ടികള്‍ പങ്കെടുത്തു.

ജിദ്ദയിലെ പ്രശസ്ത ഗായകരായ നദ ഫൈസല്‍, ശിഫ മഹമൂദ്, ഹകീം, അബ്ദുറസാഖ്, ശംസുദ്ധീന്‍ പടപ്പറമ്പ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ശരീഫ് അമ്പാളി, റഈസ് മുഹമ്മദ് എന്നിവര്‍ ഹാസ്യ ദൃശ്യാവിഷ്‌ക്കാരങ്ങള്‍ അവതരിപ്പിച്ചു.

കുട്ടികളുടെ കായിക മത്സരങ്ങള്‍ക്ക് ശരീഫ് കെ.സി, റഷീദ് കണ്ണമംഗലം എന്നിവര്‍ നേതൃത്വം നല്‍കി. ഓട്ടം, കസേരക്കളി, ലെമണ്‍ സ്പൂണ്‍, ഫുട്‌ബോള്‍, ബാഡ്മിന്ടന്‍, പെനാല്‍ട്ടി ഷൂട്ടൗട്ട് തുടങ്ങിയവയിലായിരുന്നു മത്സരങ്ങള്‍.

കായിക മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള മെഡലുകള്‍ ആലുങ്ങല്‍ മുഹമ്മദ് വിതരണം ചെയ്തു. കലാപരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഷരീഫ് മുഹമ്മദ് ആലുങ്ങള്‍, റഹ്മത്ത് മുഹമ്മദ്, മുഫീദ ആലുങ്ങല്‍, ഫൗസിയ അഫ്‌സല്‍ എന്നിവര്‍ വിതരണം ചെയ്തു. മറ്റുള്ളവര്‍ക്ക് പുള്ളാട്ട് ഹംസ, മുഹമ്മദ്കുട്ടി ആലുങ്ങള്‍, കൊയിസ്സന്‍ ബീരാന്‍കുട്ടി, ലത്തീഫ് പണ്ടാരപ്പെട്ടി, അഫ്‌സല്‍ പുളിയില്‍, മുഹമ്മദ് കോറക്കുഴിയില്‍, സക്കീറലി കണ്ണേത്ത്, എന്നിവരും വിതരണം ചെയ്തു. അഷ്‌റഫ് ചെമ്പന്‍, നൗഷാദ്, ഇല്ല്യാസ് കണ്ണമംഗലം, ജിഹാദ് അരീക്കാടന്‍, അബ്ദുസമദ് ടി.ടി തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

യു.പി മുഹമ്മദ്കുട്ടി സ്വാഗതവും ബീരാന്‍കുട്ടി കൊയിസ്സന്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് ലബീബ് ഖിറാഅത്ത് നടത്തി. ഷൈമ ജലീല്‍, ശിഹാബ് വാളക്കുട എന്നിവര്‍ അവതാരകരായിരുന്നു.
കണ്ണമംഗലം കുടുംബ സംഗമം ശ്രദ്ധേയമായി കണ്ണമംഗലം കുടുംബ സംഗമം ശ്രദ്ധേയമായി കണ്ണമംഗലം കുടുംബ സംഗമം ശ്രദ്ധേയമായി

കണ്ണമംഗലം കുടുംബ സംഗമം ശ്രദ്ധേയമായി കണ്ണമംഗലം കുടുംബ സംഗമം ശ്രദ്ധേയമായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പാക്കിസ്ഥാനിലാണെങ്കിലും മോഡിയെ എതിര്‍ക്കുന്നത് അവസാനിപ്പിക്കാനാവില്ല: ഒമര്‍ അബ്ദുല്ല

Keywords: Gulf, Family Meet, Sports, Kannamangalam, Employers, President, Jaleel, Chairman, Rahmath Mohammed, jeddah, Singers, Songs, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia