അവധിക്കാലം ചെലവഴിക്കാന്‍ ദുബൈയില്‍ നിന്ന് തുര്‍ക്കിയിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
Jul 13, 2016, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/07/2016) ദുബൈയിലെ ജോലിസ്ഥലത്തു നിന്ന് അവധിക്കാലം ചെലവിടാന്‍ തുര്‍ക്കിയിലേക്ക് യാത്ര തിരിച്ച കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ മൊയ്തീന്‍ - കുഞ്ഞിമറിയം ദമ്പതികളുടെ ഏകമകന്‍ താജുദ്ദീനാണ്(35) മരണപ്പെട്ടത്.
താജുദ്ദീന്‍ കഴിഞ്ഞ ദിവസം സ്‌പോണ്‍സറായ അറബ് വംശജയ്ക്കും കുടുംബത്തോടുമൊപ്പം പെരുന്നാള്‍ അവധിക്കാലം ചിലവഴിക്കാന്‍ തുര്‍ക്കിയിലെത്തിയതായിരുന്നു. അവിടത്തെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയാണുണ്ടായത്. ഉടന്‍ തന്നെ മരണം സംഭവിക്കുകയും ചെയ്തു.
വര്‍ഷങ്ങളായി ദുബൈയിലായിരുന്ന താജുദ്ദീന്‍ ആറുമാസം മുമ്പ് നാട്ടിലേക്ക് വന്നിരുന്നു. പിന്നീട് പുതിയ ജോലി തരപ്പെടുത്തിയ ശേഷം മൂന്നുമാസം മുമ്പാണ് ദുബൈയിലേക്ക് തിരിച്ചുപോയത്. യുവാവിന്റെ മൃതദേഹം തുര്‍ക്കിയിലെ സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മൃതദേഹം ദുബൈയിലെത്തിച്ച ശേഷം ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ദുബൈയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും.
റസീനയാണ് ഭാര്യ. ഏഴുവയസും രണ്ടുമാസവും പ്രായമുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളുണ്ട്. സഹോദരങ്ങള്‍; താഹിറ, റസീന, റഹ് മത്ത്, റുഖിയ.
Keywords : Dubai, Death, Kanhangad, Gulf, Kasaragod, Turkey, Kanhangad native dies in Turkey.