അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
Dec 10, 2014, 15:56 IST
അബുദാബി: (www.kasargodvartha.com 10.12.2014) അബുദാബിയിലെ ഫയാ റോഡില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. കാലിച്ചാനടുക്കം ആനപ്പെട്ടി സ്വദേശി പി എം ബഷീര്‍(40) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഷാര്‍ജയില്‍ പോയി തിരിച്ചു വരും വഴിയാണ് അപകടമുണ്ടായത്. വഴിതെറ്റിയതിനാല്‍ ഡ്രൈവറുടെ നിര്‍ദേശപ്രകാരം വണ്ടിയില്‍ നിന്നുമിറങ്ങി യാത്രക്കാരനില്‍ നിന്ന് വഴി ചോദിച്ചതിനുശേഷം എതിര്‍വശത്തു പാര്‍ക്ക് ചെയ്തിരുന്ന തന്റെ വണ്ടിയില്‍ കയറാനായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവേ അമിത വേഗതയില്‍ വന്ന മറ്റൊരു വണ്ടി ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബഷീര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.
അബുദാബി മൈസാഫയിലെ അല്‍ നാസര്‍ ഇറിഗേഷന്‍ കമ്പനിയില്‍ 19 വര്‍ഷമായി ജോലി ചെയ്തു വരികയാണ് ബഷീര്‍. എട്ടുമാസം മുമ്പാണ് അവധി കഴിഞ്ഞ് ബഷീര്‍ അബുദാബിയിലേക്ക് മടങ്ങിയത്. രാജപുരം കള്ളാറിലാണ് താമസം. മൃതദേഹം അബുദാബി സെന്റര്‍ ഹോസ്പിറ്റലില്‍. മയ്യത്ത് നാട്ടില്‍ പോകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു
കള്ളാറിലെ ആഇശയാണ് ഭാര്യ. മൂന്നുമക്കളുണ്ട്. രാവണീശ്വരത്തിനടുത്ത കൊട്ടിലങ്ങാട്ടെ പരേതനായ അബൂബക്കറിന്റെയും ബങ്കളം സ്വദേശിനി കുഞ്ഞാമിനയുടെയും മകനാണ്. ഫൈസല്‍(ഖത്തര്‍), സഫിയ, ഫാത്തിമ, സക്കീന, മിസ്‌രിയ എന്നിവര്‍ സഹോദരങ്ങളാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Death, Obituary, Gulf, PM Basheer.