city-gold-ad-for-blogger

കല്ലക്കട്ട മജ്മഅ് ദമ്മാം കമ്മിറ്റി; ഹബീബ് തളങ്കര പ്രസിഡണ്ട്, സയ്യിദ് അബ്ദുല്‍ സലാം അല്‍ ഐദറൂസി സെക്രട്ടറി

ദമ്മാം: (www.kasargo dvartha.com 23/05/2016) കാസര്‍കോട് കല്ലക്കട്ടയിലെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രം മജ്മഉല്‍ ഹിക്മതില്‍ ഐദറൂസിയ്യയുടെ ദമ്മാം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സീക്കോ സഅദിയ്യ ഹാളില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം മജ്മഅ് ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസി ഉദ്ഘാടനം ചെയ്തു. യൂസുഫ് സഅദി അയ്യങ്ങേരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി അമാനി മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായി ഹബീബ് തളങ്കര (പ്രസിഡണ്ട്), മുഹമ്മദ് പുണ്ടൂര്‍, മുനീര്‍ അലമ്പാടി (വൈസ് പ്രസിഡണ്ടുമാര്‍), സയ്യിദ് അബ്ദുല്‍ സലാം അല്‍ഐദറൂസി (ജനറല്‍ സെക്രട്ടറി), ഉമ്മര്‍കോപ്പ, മുഹമ്മദ് ഹിദായത്ത് (ജോ. സെക്രട്ടറിമാര്‍), അബ്ബാസ് ഹാജി കുഞ്ചാര്‍ (ട്രഷര്‍), സയ്യിദ് ശുക്കൂര്‍ അല്‍ ഐദറൂസി, യൂസുഫ് സഅദി അയ്യങ്ങേരി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, മൊയ്തു ഹാജി കൊടിയമ്മ, ഹസൈനാര്‍ ഹാജി പജ്ജിയട്ട (രക്ഷാധികാരികള്‍), അന്‍വര്‍ കളറോട, അബ്ദുല്‍ ലത്വീഫ് പള്ളത്തടുക്ക, സിദ്ദീഖ് സഖാഫി ഉര്‍മി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊട്ടുംബ, മൂസ സുഹ്‌റി, സത്താര്‍ കൊരിക്കാര്‍, മുഹമ്മദ് സഅദി ആദൂര്‍, ഹാരിസ് കെ.കെ പുറം, അബ്ദുല്‍ അസീസ് മുസ്ലിയാര്‍ മംഗളൂരു, എം.ടി അബ്ദുല്ല ബാപാലിപൊനം, റഫീഖ് മിസ്ബാഹി ജാല്‍സൂര്‍, റഷീദ് എടനീര്‍ (എക്‌സിക്യുട്ടീവ് മെമ്പര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
കല്ലക്കട്ട മജ്മഅ് ദമ്മാം കമ്മിറ്റി; ഹബീബ് തളങ്കര പ്രസിഡണ്ട്, സയ്യിദ് അബ്ദുല്‍ സലാം അല്‍ ഐദറൂസി സെക്രട്ടറി

Keywords:  Dammam, Gulf, Office- Bearers, Kallakkatta Majmah Dammam committee office bearers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia