city-gold-ad-for-blogger

പയ്യന്നൂര്‍ സൗഹൃദ വേദിയുടെ 'ഓര്‍മയില്‍ ഒരു മണി നാദം' മെയ് 12 ന് അബുദാബിയില്‍

അബുദാബി: (www.kasargodvartha.com 20.04.2016) പ്രവാസി പയ്യന്നൂര്‍ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അബുദാബി ഘടകം മെയ് 12ന് വ്യാഴാഴ്ച രാത്രി ഏഴ് മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 'ഓര്‍മയില്‍ ഒരു മണിനാദം' സംഗീത പരിപാടി സംഘടിപ്പിക്കുന്നു. അഭിനയം, സംഗീതം, നാടന്‍ പാട്ട്, മിമിക്രി തുടങ്ങിയ വിവിധ മേഖലകളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച കലാഭവന്‍ മണി എന്ന അനശ്വര കലാകാരന്റെ സ്മരണയ്ക്ക് മുന്നില്‍ അര്‍പ്പിക്കുന്ന സ്മരണാഞ്ജലിയാണ് ഈ പരിപാടി.

പയ്യന്നൂര്‍ സൗഹൃദ വേദിയുടെ 'ഓര്‍മയില്‍ ഒരു മണി നാദം' മെയ് 12 ന് അബുദാബിയില്‍
മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും ജനപ്രിയ കലാകാരനായി തിളങ്ങുമ്പോഴും കഷ്ടപ്പെടുന്ന സഹജീവികളുടെ കണ്ണീരൊപ്പാന്‍ മറക്കാത്ത, തന്നോടൊപ്പം തന്റെ ചുറ്റുമുള്ളവരും വളരണം എന്നാഗ്രഹിച്ച ഒരു യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയായാണ് മണി ജനമനസ്സില്‍ ചിര പ്രതിഷ്ഠ നേടിയത്. അതുകൊണ്ടുതന്നെയാണ് ആ മഹാനായ കലാകാരന്റെ ഓര്‍മയ്ക്കായി ഇങ്ങനെ ഒരു പരിപാടിയുമായി പയ്യന്നൂര്‍ സൗഹൃദ വേദി മുന്നോട്ട് വരുന്നതെന്ന് പ്രസിഡണ്ട് വി കെ ഷാഫി അറിയിച്ചു.

കലാഭവന്‍ മണിയുടെ രൂപവും ഭാവവും സംഗീതവും അനുകരിച്ച് നാട്ടിലും വിദേശത്തും മികച്ച പ്രകടനം കാഴ്ച വെച്ച രഞ്ചു ചാലക്കുടിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന പരിപാടിയില്‍ ചലച്ചിത്ര പിന്നണി ഗാന രംഗത്തെ പുത്തന്‍ പ്രതിഭകളും പങ്കെടുക്കും .പ്രവേശനം സൗജന്യമാണ്.

Keywords : Abudhabi, Gulf, Remembering, Kalabhavan Mani.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia