city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.ഇ.എ പത്താം വാര്‍ഷികാഘോഷം കാസര്‍കോട് ഉത്സവ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: (www.kasargodvartha.com 15/11/2015) കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ.ഇ.എ) പത്താം വാര്‍ഷികാഘോഷം 'കാസര്‍കോട് ഉത്സവ്' സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാശിഷ് ഗോള്‍ഡര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹമീദ് മധൂര്‍ അധ്യക്ഷത വഹിച്ചു.

ചെയര്‍മാന്‍ അബൂബക്കര്‍, മുഖ്യരക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍, രക്ഷാധികാരി സത്താര്‍ കുന്നില്‍, ചീഫ് കോര്‍ഡിനേറ്റര്‍ അനില്‍ കള്ളാര്‍, ശറഫുദ്ദീന്‍ കണ്ണോത്ത്, വര്‍ഗീസ് പുതുക്കുളങ്ങര, ഹംസ പയ്യന്നൂര്‍, മലയില്‍ മൂസക്കോയ എന്നിവര്‍ സംസാരിച്ചു. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന 'നമുക്കും നല്‍കാം ഒരുനേരത്തെ ഭക്ഷണം' പദ്ധതി ജനറല്‍ കണ്‍വീനര്‍ സലാം കളനാട് പരിചയപ്പെടുത്തി.
.
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കെ.ഇ.എ കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ഡോ.പി.എ ഇബ്രാഹിം ഹാജിക്ക് സമ്മാനിച്ചു. ജോയിന്റ്് കണ്‍വീനര്‍ സി.എച്ച്. മുഹമ്മദ് കുഞ്ഞി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. സോവനീര്‍ മെട്രോ മെഡിക്കല്‍ കെയര്‍ വൈസ് ചെയര്‍മാന്‍ ഹംസ പയ്യന്നൂരിന് നല്‍കി ജനറല്‍ സെക്രട്ടറി സുധന്‍ ആവിക്കര പ്രകാശനം ചെയ്തു. കുവൈത്ത് വിമാനത്താവളം പോലീസ് മേധാവി ലഫ്. കേണല്‍ റാഷിദ് അല്‍അജ്മിക്കുള്ള ഉപഹാരം ഇന്‍വെസ്റ്റ്‌മെന്റ് വിങ് ചെയര്‍മാന്‍ മഹമൂദ് അബ്ദുല്ല അപ്‌സര നല്‍കി.

സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഹനീഫ് പാലായി, നൗഷാദ് നീലേശ്വരം, മുഹമ്മദ് ആറങ്ങാടി, ഗോപാലന്‍, ഒ.വി. ബാലന്‍, നാസര്‍ ബബ്ബ, കബീര്‍ തളങ്കര, സമദ് കൊട്ടോടി, സുനില്‍ മാണിക്കോത്ത്, മുനീര്‍ കുണിയ, ശംസുദ്ദീന്‍ ബദരിയ, കെ.വി. സമീയൂല്ല, മുഹമ്മദ് ഹദ്ദാദ്, ഖമറുദ്ദീന്‍, ഷാഫി ബാവ, ജാഫര്‍ പള്ളം, മുനീര്‍ അടൂര്‍, സാജു പള്ളിപ്പുഴ, അസീസ് തളങ്കര, കാദര്‍ കടവത്ത്, വാസുദേവ്, സുരേഷ് കൊളവയല്‍, ജലീല്‍ ആരിക്കാടി, ധനഞ്ജയന്‍, അബ്ദു കടവത്ത്, പി.എ. നാസര്‍, ഹംസ ബല്ല, സദന്‍ നീലേശ്വരം, റഹീം ആരിക്കാടി, സുബൈര്‍, ഹാരിസ് മുട്ടുംതല, മുഹമ്മദ് കുഞ്ഞി ഹദ്ദാദ്, അശ്‌റഫ് തൃക്കരിപ്പൂര്‍ തുടങ്ങിയവരെയും ആദരിച്ചു.

മാപ്പഡ് കളറിങ് മത്സരത്തില്‍ നാസിഫ് അബ്ദുസ്സലാം, ഗീതിക ജയന്‍, ഫാത്തിമ ഹനീന എന്നിവര്‍ ഒന്നാം സ്ഥാനവും നിദാല്‍ മുഹമ്മദ്, ഉത്തര ജയന്‍, ദില്‍ഷിത നാസര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും ഫാദി അസീസ്, മുഹമ്മദ് അഫ്‌നാന്‍, അക്ഷര ശ്രീനിവാസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടിയപ്പോള്‍ പാചക മത്സത്തില്‍, ജസ്‌നി ഷമീര്‍, സറീന ശരീഫ്, ഷമിയ സാല എന്നിവര്‍ സമ്മാനാര്‍ഹരായി. 'പട്ടിണി ഒരു യാഥാര്‍ഥ്യം' എന്ന വിഷയത്തില്‍ സെമിനാര്‍ അരങ്ങേറി. മുഹമ്മദ് അസ്ലമിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്നുമുണ്ടായിരുന്നു. ട്രഷറര്‍ രാമകൃഷ്ണന്‍ കള്ളാര്‍ നന്ദി പറഞ്ഞു.
കെ.ഇ.എ പത്താം വാര്‍ഷികാഘോഷം കാസര്‍കോട് ഉത്സവ് സംഘടിപ്പിച്ചു


Keywords: Gulf

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia