കാഡെക്‌സ് ഖത്തറിന്റെ ക്രിസ്മസ് - നവവത്സര ആഘോഷങ്ങള്‍, ബെല്‍സ് ഓഫ് ഡിലൈറ്റ്
Dec 23, 2014, 11:40 IST
ദോഹ: (www.kasargodvartha.com 23.12.2014) കാസര്‍കോടന്‍ പ്രവാസികളുടെ കൂട്ടായ്മയായ കാഡെക്‌സ് ഖത്തറിന്റെ ക്രിസ്മസ് - നവവത്സര ആഘോഷങ്ങള്‍ ജനുവരി ഒന്നിന് രാത്രി സ്‌പൈസ് ബോട്ട് ബാങ്ക്വറ്റ് ഹാളില്‍ ബെല്‍സ് ഓഫ് ഡിലൈറ്റ് എന്നപേരില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
സംഘടനാ അംഗങ്ങളും, വനിതാ വിങ്ങും കുട്ടികളും പങ്കെടുക്കുന്ന ഗാനമേള, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ഖത്തറില്‍ ഉള്ള കാസര്‍കോട്ടുകാരുടെ പൊതുവേദിയായ കാഡെക്‌സ് കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഖത്തറില്‍ പ്രവര്‍ത്തിച്ച് വരികയാണ്.
സംഘടനയുടെ ഓണം, ഈദ് പരിപാടികളൊക്കെ വന്‍വിജയമായിരുന്നു. ക്രിസ്മസ് - നവവത്സര പരിപാടിയും വന്‍ വിജയമാകുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 33557197 55779342, 66641520, എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Keywords : Dubai, Gulf, Doha, Christmas, Celebration, Programme, Kasaragod, Natives, KADEX.