കടമേരി റഹ്മാനിയ്യ ബഹ്‌റൈന്‍ സംഗമം വെള്ളിയാഴ്ച
Apr 11, 2013, 18:59 IST
മനാമ: 'സമന്വയത്തിന്റെ നാല്‍പതാണ്ട്' എന്ന പ്രമേയത്തില്‍ എപ്രില്‍ 18,19,20,21 തീയതികളില്‍ നടക്കുന്ന കടമേരി റഹ്മാനിയ്യ അറബിക് കോളജിന്റെ 40-ാം വാര്‍ഷികാഘോഷമായ റൂബി ജൂബിലിയുടെ ഭാഗമായി കോളജ് കമ്മറ്റി ഭാരവാഹികളുടെയും ബഹ്‌റൈന്‍ ചാപ്റ്റര്‍ റഹ്മാനീസ് അസോസിയേഷന്റെയും സംയുക്ത സംഗമം വെള്ളിയാഴ്ച മനാമ ഗോള്‍ഡ് സിറ്റിക്കു സമീപമുള്ള സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനമായ സമസ്താലയത്തില്‍ നടക്കും.