city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജുബൈല്‍ അഗ്നിബാധയില്‍ മരണപ്പെട്ടവരെ നവയുഗം അനുശോചിച്ചു

ദമാം: (www.kasargodvartha.com 18.04.2016) സൗദിയിലെ യുണൈറ്റഡ് പെട്രോ കെമിക്കല്‍സ് കമ്പനി പ്ലാന്റില്‍ ഉണ്ടായ അഗ്നിബാധയില്‍ മരണമടഞ്ഞവര്‍ക്ക് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം അര്‍പ്പിച്ചു. തൊടുപുഴ സ്വദേശി ബെന്നി വര്‍ഗീസ്, വിന്‍സന്റ്, ഡാനിയല്‍  എന്നീ മൂന്നു മലയാളികളുള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാരും മൂന്നു ഫിലിപ്പീന്‍സ് പൗരന്മാരും മരണമടഞ്ഞ അപകടത്തതില്‍ പതിനൊന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ജുബൈല്‍ അഗ്നിബാധയില്‍ മരണപ്പെട്ടവരെ നവയുഗം അനുശോചിച്ചുഅപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും അപകടത്തില്‍ മരണമടഞ്ഞ ഇന്ത്യക്കാരുടെ ഭൗതികശരീരം താമസം കൂടാതെ നാട്ടില്‍ എത്തിക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനും ഇന്ത്യന്‍ എംബസ്സിയും, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും മുന്‍കൈ എടുക്കണമെന്ന് നവയുഗം സാംസ്‌കാരികവേദി അഭ്യര്‍ഥിച്ചു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിയ്ക്കാന്‍ ജോലിസ്ഥലങ്ങളിലെ ഫയര്‍ സുരക്ഷ ക്രമീകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കമ്പനി അധികൃതരോട് നവയുഗം ആവശ്യപ്പെട്ടു.

അപകടമരണം സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു. നവയുഗത്തിന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹായവും അവര്‍ക്ക് നല്‍കുമെന്നും കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ ആര്‍ അജിത്തും, സെക്രട്ടറി എം എ വാഹിദും പത്രകുറിപ്പില്‍  അറിയിച്ചു.


Keywords: Damam, fire, Death, Injured, Accident, Gulf, Condole, Assistance.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia