city-gold-ad-for-blogger

ലോകത്തിലെവിടെയുള്ള ജോലിയും ഇനി യുഎഇയിൽ ഇരുന്ന് ചെയ്യാം; പുതിയ വിസ പ്രഖ്യാപിച്ചു

ദുബൈ: (www.kasargodvartha.com 21.03.2021) ലോകത്തെവിടെയുമുള്ള ജോലിയും യുഎഇലിരുന്ന് ചെയ്യാൻ പ്രത്യേക വിസ അനുവദിക്കുന്നു. ഏത് രാജ്യത്തുള്ള കമ്പനിയാണെങ്കിലും യുഎഇയിൽ താമസിച്ച് ജോലി ചെയ്യാൻ പുതിയ വിസയിലൂടെ സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.

ലോകത്തിലെവിടെയുള്ള ജോലിയും ഇനി യുഎഇയിൽ ഇരുന്ന് ചെയ്യാം; പുതിയ വിസ പ്രഖ്യാപിച്ചു

വിദേശത്ത് മറ്റ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരെ കുടുംബത്തോടൊപ്പം താമസിച്ചു ജോലി ചെയ്യാനും പുതുക്കാനും സാധിക്കുന്ന തരത്തിൽ ദുബൈയിലേക്ക് നേരത്തെ വിസ അനുവദിച്ചിരുന്നു. യുഎഇയുടെ പുതിയ വിദൂര വിസയും സമാന രീതിയിൽ ഉള്ളതാണ് എന്നാണ് നിഗമനം. കൂടുതൽ വിശദാംശങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല. ഓൺലൈനിലൂടെ ജോലി ചെയ്യുന്നവർക്ക് പുതിയ തീരുമാനം സഹായകമാവുമെന്നാണ് കരുതുന്നത്.

മള്‍ടിപിള്‍ എന്‍ട്രി സാധ്യമാവുന്ന ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാനും ഇന്നത്തെ ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി. എല്ലാ രാജ്യക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും.

Keywords:  Gulf, News, Dubai, UAE, Job, Top-Headlines, Visa, Working, Jobs anywhere in the world can now do in the UAE; New visa announced.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia