city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍.എസ്.സി ദേശീയ സാഹിത്യോത്സവ്: കലാകിരീടം ജിദ്ദാ സോണിന്

ആര്‍.എസ്.സി ദേശീയ സാഹിത്യോത്സവ്: കലാകിരീടം ജിദ്ദാ സോണിന്
മദീന: പ്രവാചകരുടെയും സഹാബികളുടെയും ചരിത്രമുറങ്ങുന്ന പടയോട്ടാഭൂമിയില്‍ ധര്‍മ്മശക്തിയുടെ കലാവസന്തം ഒരു രാത്രിയെ മുഴുവനും ധന്യമാക്കിയപ്പോള്‍ കാലാപ്രതിഭകളുടെ ശക്തമായ പ്രകടനങ്ങള്‍ സദസ്സില്‍ നിറഞ്ഞൊഴുകിയ ആസ്വാദകരെ അക്ഷരാര്‍ഥത്തില്‍ ആകാംക്ഷയിലാക്കി. പ്രവാസലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളയായ ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് പരിസമാപ്തി കുറിച്ചപ്പോള്‍ 183 പോയിന്റോടെ ജിദ്ദ സോണ്‍ ദേശീയ കലാകിരീടം സ്വന്തമാക്കി. 174 പൊയിന്റ് നേടിയ രിയാദ് സോണ്‍ രാണ്ടാം സ്ഥാനത്താണുള്ളത്. ദമ്മാം, അല്‍ഖോബാര്‍ സോണുകള്‍ 114 പോയിന്റോടെ മൂന്നാം സ്ഥാനം പങ്കുവെച്ചു.
ജൂനിയര്‍ വിഭാഗത്തില്‍ നിന്നും എട്ട് ഇനങ്ങളിലും, സീനിയര്‍ വിഭാഗത്തില്‍ പത്ത് ഇനങ്ങളിലും ജനറല്‍ വിഭാഗങ്ങളില്‍ ഒരിനത്തിലും ഒന്നാം സ്ഥാനം നേടിയാണ്‍ ജിദ്ദ സോണ്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിനര്‍ഹതനേടിയത്, കഴിഞ്ഞ വര്‍ഷം ഇത് രിയാദ് സോണിനായിരുന്നു ലഭിച്ചിരുന്നത്. മാപ്പിളപ്പാട്ടിന്റെ വേദിയായ സ്റ്റേജ് ഒന്നില്‍ മത്സാരാര്‍ഥികളുടെ വാശിയേറിയ മത്സരങ്ങള്‍ ആസ്വദിക്കാനെത്തിയവരുടെ വന്‍ തിരക്കാണ്‍ അനുഭവപ്പെട്ടത്. പ്രഭാതം വരേ നീണ്ടുനിന്ന മത്സരങ്ങള്‍ സുബ്ഹി നമസ്‌കാരത്തോടെയാണ്‍ അവസാനിച്ചത്.
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നും യൂണിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങിളില്‍ വിജയിച്ച മുന്നൂറോളം പ്രതിഭകളാണ്‍ ദേശീയ മത്സരത്തില്‍ മത്സരിക്കാനെത്തിയത്.
അഞ്ചു വേദികളിലായി ജൂനിയര്‍, സീനിയര്‍, ജനറല്‍ എന്നീ മുന്നുവിഭാഗങ്ങളിലെ ഖിറാഅത്ത്, മലയാള പ്രസംഗം, മാപ്പിളപ്പാട്ട്, ക്വിസ്, കഥ പറയല്‍, പെന്‍സില്‍ ഡ്രോയിംഗ്, ലാംഗ്വേജ് ഗെയിം, ഇംഗ്ലീഷ് പ്രസംഗം, അറബി ഗാനം, സംഘഗാനം, പ്രകീര്‍ത്തനം, കവിതാരചന, കഥാരചന, പ്രബന്ധരചന, ഡിജിറ്റല്‍ ഡിസൈനിംഗ്, വാര്‍ത്തയെഴുത്ത്, ജലഛായം, ഗണിതകേളി, സ്‌പോട്ട്മാഗസിന്‍, ഡോക്യുമെന്ററി, പ്രൊജക്ട് തുടങ്ങി നാല്‍പ്പതിലധികം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. കഴിഞ്ഞവര്‍ഷം ദമ്മാമിലാണ് പ്രഥമ ദേശീയ സാഹിത്യോത്സവ് അരങ്ങേറിയത്.
വിജയികള്‍ക്കുള്ള ട്രോഫി രിസാല സ്റ്റഡി സര്‍ക്കിള്‍ ജി.സി.സി കള്‍ച്ചറല്‍ കൗണ്‍സില്‍ കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍ വെളിമുക്ക് നിര്‍വ്വഹിച്ചു. ജി സി സി കോര്‍ഡിനേറ്റര്‍ ലുഖ്മാന്‍ പാഴൂര്‍, നാഷണല്‍ ചെയര്‍മാന്‍ മഹ്മൂദ് സഖാഫി, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ബാരി നദ്‌വി, ഇബ്രാഹീം സഖാഫി, കണ്‍വീനര്‍ അബ്ദുറഹീം കോട്ടക്കല്‍, നാഷണല്‍ കള്‍ച്ചറല്‍ കൗണ്‍സില്‍ കണ്‍വീനര്‍ മുസ്തഫ മാസ്റ്റര്‍ മുക്കൂട്, ഉസ്മാന്‍ സഖാഫി മദീന, തുടങ്ങി ഐ.സി.എഫിന്റെയും ആര്‍.എസ്.സിയുടെയും ദേശീയ നേതാക്കളും പങ്കെടുത്തു.

Keywords: Madeena, RSC, ICF, Jeddah

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia