city-gold-ad-for-blogger

സൗദിയില്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ശമ്പളവും ആനുകൂല്യവും നല്‍കണം: കെ എം സി സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി

ജിദ്ദ: (www.kasargodvartha.com 02/08/2016) ജിദ്ദ കരാര്‍ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്ന് മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ ദുരിതം അനുഭവിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ കഷ്ട നഷ്ടങ്ങള്‍ പരിഹരിക്കാന്‍ വേണ്ട സത്വര നടപടികള്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ കൈ കൊള്ളുകയും ഇതിനായി എംബസിയുടെ ഭാഗത്ത് നിന്നും ക്രിയാത്മകമായ ഇടപടലുകള്‍ ഉണ്ടാകണമെന്നും കെ എം സി സി ജിദ്ദ കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ അന്‍വര്‍ ചേരങ്കൈയും പ്രസിഡണ്ട് ഹസന്‍ ബത്തേരിയും ആക്ടിംഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി എന്നിവര്‍ ആവശ്യപ്പെട്ടു.

താല്‍കാലിക ദുരിതം അകറ്റുന്നതോടോപ്പം കിട്ടാനുളള ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാനുള്ള സഹായങ്ങളും എംബസിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് മലയാളികളും ദുരിതം അനുഭവിക്കുന്നവര്‍ ആയിട്ടുണ്ട്. കേരള സര്‍ക്കാര്‍ ഇവരെ പുനരധിവസിപ്പിക്കാന്‍ ഉള്ള നടപടികളും ഉണ്ടാക്കേണ്ടതാണ്.

ഇന്ത്യന്‍ സമൂഹത്തിലെ കഷ്ട നഷ്ടം അനുഭവിക്കുന്ന തൊഴിലാളികളെ സഹായിക്കാന്‍ ആദ്യം രംഗത്ത് വന്ന് അവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചു കൊടുക്കുകയും തുടര്‍ച്ചയായി റിലീഫ് പ്രവര്‍ത്തനത്തിനായി നൂറു കണക്കിന് വളണ്ടിയര്‍മാരെ അണി നിരത്തുകയും ചെയ്ത ജിദ്ദ സെന്‍ട്രല്‍ കെ എം സി സിയെ ഭാരവാഹികള്‍ അഭിനന്ദിച്ചു.

സൗദിയില്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ശമ്പളവും ആനുകൂല്യവും നല്‍കണം: കെ എം സി സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി

Keywords : Jeddah, KMCC, Gulf, Meeting, Office- Bearers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia