city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് സ്വദേശിയായ സ്റ്റുഡിയോ ഉടമ ബഹ്‌റൈനില്‍ നിര്യാതനായി

മനാമ: (www.kasargodvartha.com 15.06.2014) കാഞ്ഞങ്ങാട് സ്വദേശിയായ സ്റ്റുഡിയോ ഉടമ ബഹ്‌റൈനില്‍ നിര്യാതനായി. പുല്ലൂര്‍ പള്ളയില്‍ വടക്കംമാരം വീട്ടില്‍ പി.വി. ജനാര്‍ദ്ദനന്‍ നായര്‍(63) ആണ് മരിച്ചത്. മുഹക്ക് എന്ന സ്ഥലത്ത് സ്റ്റൈലോസ് സ്റ്റുഡിയോ നടത്തി വരികയായിരുന്നു.

34 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചുവരുന്ന ജനാര്‍ദ്ദനന്‍ നായര്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

പുല്ലൂരിലെ പരേതരായ മൊട്ടമ്മല്‍ കൃഷ്ണന്‍ നായരുടേയും കല്ല്യാണി അമ്മയുടേയും മകനാണ്. ഭാര്യ: എന്‍.സൗദാമിനി. മകന്‍: സജിത് കുമാര്‍ (ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: പി.വി.ജാനകികുട്ടി (റിട്ട.സീനിയര്‍ അസിസ്റ്റന്റ് കെഎസ്ഇബി), പരേതരായ വി.വി.നാരായണന്‍ നായര്‍ (റിട്ട.തഹസില്‍ദാര്‍), പി.ഗോവിന്ദന്‍ നായര്‍, പി.മാധവന്‍ നായര്‍, പി.രാധ, പി.ശശിധരന്‍ നായര്‍. മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കാഞ്ഞങ്ങാട് സ്വദേശിയായ സ്റ്റുഡിയോ ഉടമ ബഹ്‌റൈനില്‍ നിര്യാതനായി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പ്രീതി സിന്റയെ മാനഭംഗപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി

Keywords:  Gulf, Obituary, Manama, Bahrain, Kanhangad, Shop, Studio owner dies in Bahrain, Janardhanan Nair passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia