നിതാഖാത്: നാടണയുന്ന പ്രവാസികളെ പുനരധിവസിപ്പിക്കണം
Dec 26, 2011, 09:30 IST
ദമ്മാം: സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ച നിതാഖാത് വ്യവസ്ഥിതിയുടെ ചുവപ്പ് കുരുക്കില്‍പെട്ട് ദിനം പ്രതി നാട്ടിലേക്ക് പ്രവഹിക്കുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ കൈകൊള്ളണമെന്ന് ജാമിഅ: സഅദിയ്യ: അറബിയ്യ: ദമ്മാം കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. കേരളത്തിന്റെ മുഖ്യ സാമ്പത്തിക വരുമാന സ്രോതസ്സിനെ സാരമായി ബാധിക്കുന്ന ഈ പ്രധിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിതാന്ത ശ്രദ്ധ പതിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനുവരി 14,15 തിയ്യതികളില്‍ നടക്കുന്ന സഅദിയ്യ: 42-ാം വാര്‍ഷിക സനദ്ദാന സമ്മേളനം ചരിത്ര സംഭവമാക്കുന്നതിന് വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കി.
സഅദിയ്യ ദമ്മാം കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു.ഐ സി എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി നെടിയനാട് ഉദ്ഘാടനം ചെയ്തു.സയ്യിദ് ശുക്കൂര്‍ തങ്ങള്‍ എരിയാല്‍, ഐ സി എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അന്‍വര്‍ കളറോഡ്, ആര്‍ എസ് സി സൗദി നാഷണല്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ബാരി നദ്‌വി, ആര്‍ എസ് സി ദമാം സോണ്‍ പ്രസിഡന്റ് മഹമൂദ് സഖാഫി, എരുമാട് മുഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദ് ശാഫി കുതിര്‍ പ്രസംഗിച്ചു. ഇസ്ഹാഖ് മിസ്ബാഹി ഖിറാഅത്ത് നടത്തി.ലത്തീഫ് പള്ളത്തടുക്ക സ്വാഗതവും മുനീര്‍ ആലംപാടി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സയ്യിദ് ആറ്റക്കോയതങ്ങള്‍ കൊടുവള്ളി (പ്രസിഡന്റ്) കെ.കെ അബ്ബാസ് ഹാജി കൊടിയമ്മ (വര്‍ക്കിംഗ് പ്രസിഡന്റ്) ബി.കെ മൊയ്തു ഹാജി ,അബ്ദുല്‍ റസ്സാഖ് സഅദി (വൈസ് പ്രസിഡന്റ്) മുനീര്‍ ആലംപാടി (ജനറല്‍ സെക്രട്ടറി) പി സി അബൂബക്കര്‍ ലഅദി , മുബാറക് സഅദി ,സത്താര്‍ പള്ളത്തടുക്ക (ജോയിന്‍ സെക്രട്ടറി) അമാന മുഹമ്മദ് ഹാജി (ട്രഷര്‍) എന്നിവര്‍ ഉള്‍പ്പെടെ 33 അംഗ പ്രവര്‍ത്തക സമിതിയേയും തിരഞ്ഞെടുത്തു. സഅദിയ്യ അല്‍ ഹസ്സ ജനറല്‍ സെക്രട്ടറി മുഹമ്മദ് ശാഫി ഹാജി കുതിര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Keywords: Kasaragod, Gulf, Jamia-Sa-adiya-Arabiya, Damam