അബുദാബിയില്‍ സിലിണ്ടര്‍ തലയില്‍ വീണ് മരിച്ച യുവാവിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും
Oct 14, 2015, 17:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/10/2015) അബുദാബിയില്‍ സിലിണ്ടര്‍ തലയില്‍ വീണതിനെ തുടര്‍ന്ന് മരണപ്പെട്ട എസ്എസ്എഫ് പ്രവര്‍ത്തകന്‍ പുഞ്ചാവിയിലെ ജാബിറിന്റെ (23) മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും. പുഞ്ചാവി സദ്ദാം മുക്കിലെ പരേതനായ അബ്ദുര്‍ റഹ് മാന്‍ - കൊളവയല്‍ സ്വദേശിനിയായ ആഇശ ദമ്പതികളുടെ മകനായ ജാബിര്‍ കഴിഞ്ഞ ദിവസം ജോലി സ്ഥലത്തുണ്ടായ അപകടത്തിലാണ് മരിച്ചത്.
അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മസ്ജിദില്‍ നടന്ന ജനാസ നിസ്‌കാരത്തിന് ശേഷം എയര്‍ഇന്ത്യ എക്‌സ്പ്രസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. സുന്നി നേതാക്കളായ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, ഉസ്മാന്‍ സഖാഫി തിരുവത്ര, ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ, പി.വി അബൂബക്കര്‍ മൗലവി, സിദ്ദീഖ് അന്‍വരി, അബൂബക്കര്‍ അസ്ഹരി, ഹംസ അഹ്‌സനി വയനാട്, സിദ്ദീഖ് പൊന്നാട്, ഫഹദ് സഖാഫി തുടങ്ങിയ ഐസിഎഫ്, ആര്‍എസ്‌സി നേതാക്കള്‍ മൃതദേഹം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.
പുഞ്ചാവി യൂണിറ്റ് എസ്എസ്എഫ് പ്രവര്‍ത്തകനായ ജാബിര്‍ അബുദാബി മുസഫയില്‍ എന്‍പിസിസി കമ്പനിക്ക് സമീപമുള്ള സിറ്റിടാക്ക് ഫയര്‍സേഫ്റ്റി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സ്ഥാപനത്തിലേക്ക് വാഹനത്തില്‍കൊണ്ടുവന്ന സേഫ്റ്റി ഗ്യാസ് കുറ്റി താഴെ ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് ജാബിറിന്റെ തലയില്‍ വീണത്. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു.
മൃതദേഹം രാവിലെ ഒമ്പത് മണിയോടെ പുഞ്ചാവി ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പുഞ്ചാവി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Kanhangad, Abudhabi, Gulf, Kasaragod, Kerala, SSF, Punjavi, Jabir, Jabirs' dead body to be brought home land on Thursday.