city-gold-ad-for-blogger

മുസ്ലിം ലീഗ് ദേലംപാടി പഞ്ചായത്തിലെ വിഭാഗീയത; പരിഹാര ഫോര്‍മുലയുമായി കെ.എം.സി.സി

ദുബൈ: (www.kasargodvartha.com 06/06/2015) മുസ്ലിം ലീഗ് ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയില്‍ നിലനില്‍ക്കുന്ന വിഭാഗീയത പരിഹരിക്കാന്‍ കെ.എം.സി.സി ഘടകങ്ങള്‍ മുന്നിട്ടിറങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.എം.സി.സി നേതാക്കള്‍ യു.എ.ഇ സന്ദര്‍ശനത്തിലുള്ള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി. അബ്ദുല്‍ റസാഖ് ഹാജിയുമായി ചര്‍ച്ച നടത്തി.

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുന്നവരെ അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കൊണ്ട് നാട്ടില്‍ തിരിച്ചെത്തി ഭിന്നതകള്‍ മാറ്റി വെച്ച് ഒന്നിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.സി.സി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതായാണ് വിവരം. പള്ളങ്കോടില്‍ പകുതി വഴിയില്‍ നില്‍ക്കുന്ന പാര്‍ട്ടി ഓഫീസിന്റെ പൂര്‍ത്തീകരണം കെ.എം.സി.സി ഏറ്റെടുത്ത് നടത്താനും ധാരണയിലെത്തി.

വിഭാഗീയത തുടച്ചുനീക്കി ഐക്യത്തോടെ പ്രവര്‍ത്തിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോയാല്‍ നിലവില്‍ ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതിയുടെ ഭാഗമായി നല്‍കിക്കെണ്ടിരിക്കുന്ന പെന്‍ഷന് പുറമെ ബൈത്തുറഹ് മ, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, റിലീഫ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ കാരുണ്യ പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് കമ്മിറ്റിയുമായി സഹകരിച്ച് നടത്തുമെന്ന് കെ.എം.സി.സി നേതാക്കള്‍ പ്രസിഡണ്ടിനെ അറിയിച്ചു.

ദുബൈ റാഫി ഹോട്ടലില്‍ നടന്ന യോഗത്തില്‍ അബുദാബി കെ.എം.സി.സി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ അഷ്‌റഫ്, അജ്മാന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ ട്രഷറര്‍ ആസിഫ് പള്ളങ്കോട്, ദുബൈ കെ.എം.സി.സി സംസ്ഥാന കൗണ്‍സിലര്‍ ഷമീര്‍ പരപ്പ, യു.എ.ഇ കെ.എം.സി.സി  ദേലംപാടി പഞ്ചായത്ത് കോര്‍ഡിനേഷന്‍ ജനറല്‍ സെക്രട്ടറി ഷംസീര്‍ അഡൂര്‍, അബുദാബി കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് പ്രസിഡണ്ട് അഷ്‌റഫ് പി.എച്ച്, ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഷ്‌റഫലി, ഷാര്‍ജ കെ.എം.സി.സി ദേലപാടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.പി.കെ പള്ളങ്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മുസ്ലിം ലീഗ് ദേലംപാടി പഞ്ചായത്തിലെ വിഭാഗീയത; പരിഹാര ഫോര്‍മുലയുമായി കെ.എം.സി.സി


ദേലംപാടി പഞ്ചായത്തില്‍ ലീഗ് കലുഷിതമാവുന്നു: ഗ്രൂപ്പു തര്‍ക്കങ്ങള്‍ മറനീക്കി പുറത്തേക്ക്

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia