city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇറാന് പിന്നാലെ അടുത്ത ആക്രമണം സൗദിയിലായിരിക്കുമെന്ന് ദാഇഷ് മുന്നറിയിപ്പ്

മൊസൂള്‍: (www.kasargodvartha.com 11.06.2017) ഇറാന് പിന്നാലെ സൗദിയിലും ഭീകരാക്രമണത്തിന് കോപ്പ് കൂട്ടി ദാഇഷ്. തങ്ങളുടെ അടുത്ത ആക്രമണം സൗദിയിലായിരിക്കുമെന്ന് ദാഇഷ് മുന്നറിയിപ്പ് നല്‍കി. ടെഹ്‌റാനില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെയാണ് സൗദിയിലും ആക്രമണം നടത്തുമെന്ന് ദാഇഷ് ഭീകരര്‍ പ്രഖ്യാപിച്ചത്.

ഇറാനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ഷിയാ വിഭാഗത്തിനു നേര്‍ക്ക് കൂടുതല്‍ ആക്രമണമുണ്ടാകുമെന്നും ദാഇഷ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ബുധനാഴ്ചയാണ് ഇറാന്‍ പാര്‍ലമെന്റിനും ആയത്തുല്ലാഹ് ഖുമേനിയുടെ ശവകുടീരത്തിനു നേര്‍ക്കും ചാവേര്‍ ആക്രമണം ഉണ്ടായത്.

ഇറാന് പിന്നാലെ അടുത്ത ആക്രമണം സൗദിയിലായിരിക്കുമെന്ന് ദാഇഷ് മുന്നറിയിപ്പ്


മുഖംമൂടി ധരിച്ച അഞ്ച് ദാഇഷ് ഭീകരര്‍ നടത്തുന്ന ഭീഷണി സന്ദേശം വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ടെഹ്‌റാന്‍ ആക്രമണം ഉണ്ടായത്. ഇറാനിലെ ഷിയാ മുസ്ലീംകളെയും സൗദി അറേബ്യന്‍ സര്‍ക്കാരിനേയുമാണ് വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നത്. നിങ്ങളുടെ ഊഴം വരും എന്നാണ് വീഡിയോയില്‍ പറയുന്നത്. നിങ്ങളുടെ ഊഴമാണെന്ന് അറിയുക. നിങ്ങളുടെ രാജ്യത്ത് കടന്ന് നിങ്ങള്‍ക്കെതിരെ ആക്രമണം നടത്തും. ഞങ്ങള്‍ ആരുടേയും ഏജന്റല്ല. മതത്തിന്റെ ക്ഷേമത്തിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഇറാനോ അറേബ്യന്‍ ഉപദ്വീപിനോ വേണ്ടിയല്ലെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ വീഡിയോയില്‍ ഉള്ള അഞ്ച് അക്രമികളും ദാഇഷ് റിക്രൂട്ട് ചെയ്ത ഇറാനിയന്‍ പൗരന്മാരാണെന്ന് രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ ഒരു പങ്കുമില്ലെന്ന് സൗദി അറേബ്യയിലെ സുന്നി വിഭാഗവും വ്യക്തമാക്കി.

Keywords:  Top-Headlines, news, World, Gulf, Saudi Arabia, Daesh, Attack, Terror Attack,  Islamic State threatens attacks in Saudi Arabia.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia