ഇസ്ലാമിക വിപ്ലവം വിജ്ഞാന വിപ്ലവത്തിലൂടെ: സാബിര്‍ നവാസ്
Jan 2, 2012, 10:00 IST
കുവൈത്ത്: ഇസ്ലാമിന്റെ സന്ദേശം ആര് തന്നെ മറച്ചു വെക്കാന്‍ ശ്രമിച്ചാലും ഇസ്ലാം അതിന്റെ മുന്നേറ്റം തുടരുക തന്നെ ചെയ്യുമെന്നും, ഇസ്ലാം വളര്‍ന്നത് ശത്രുക്കള്‍ ആരോപിക്കുന്നതു പോലെ അക്രമത്തിലടെയല്ലെന്നും മറിച്ച് അത് മുന്നോട്ട് വെച്ച വൈജ്ഞാനിക ആദര്‍ശ വിപ്ലവത്തിലൂടെയാണെന്നും ഐ.എസ്.എം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സാബിര്‍ നവാസ് പ്രസ്താവിച്ചു.
ഏതൊരു മുസ്ലിമും അവന്റെ ജീവിതത്തില്‍ നിര്‍ബന്ധമായും അനുഷ്ടിക്കല്‍ നിര്‍ബന്ധമായ ത്യാഗ പരിശ്രമത്തെ സൂചിപ്പിക്കുന്ന ജിഹാദ് എന്ന പവിത്രമായ പദത്തെ സായുധ വിപ്ലവത്തെയും അക്രമ സമരത്തെയും സൂചിപ്പിക്കുന്നതാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ആധുനിക മാധ്യമ ലോകം ഒരു ഭാഗത്ത് ശ്രമം നടത്തുമ്പോള്‍ മറുഭാഗത്ത് ഇസ്ലാമിനെ അതിന്റെ യഥാര്‍്ത്ഥ പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാത്ത വിമര്‍ശകരും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ ആധുനിക ശാസ്ത്ര സാങ്കേതിക വിജ്ഞാന വിദ്യകള്‍ക്ക് അടിത്തറ പാകിയ ഇസ്ലാമിന്റെ സമാധാന സന്ദേശത്തെ അതിന്റെ യഥാര്‍ത്ഥ പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ പ്രവാസി സമൂഹത്തോട് സാബിര്‍ ആഹ്വാനം ചെയതു.
കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഇസ്ലാം സമാധാനത്തിന്റെ മതം എന്ന ദൈ്വമാസ ക്യാമ്പയിന്‍ ഉദ്ഘാടനം ഖുര്‍തുബ ഇഹ്‌യാഉത്തുറാസുല്‍ ഇസ്ലാമി ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് പി.എന്‍. അബ്ദുല്ലത്തീഫ് മദനി അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സ്വാഗതവും ദഅവാ സെക്രട്ടറി എന്‍.കെ. അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
Keywords: KKIC, kuwait, Gulf







