city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാലാമത് "ഇസ്‌കോണ്‍ 2015" 13,14 തിയ്യതികളില്‍ ഖുര്‍ത്വുബയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത്. (www.kasargodvartha.com 11/11/2015) 'അറിവ് സമാധാനത്തിന്' എന്ന പ്രമേയവുമായി 'ഇസ്‌കോണ് 2015' നാലാമത് ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് കോണ്‍ഫ്രന്‍സ് നവമ്പര്‍ 13,14 തിയ്യതികളില്‍ ഖുര്‍ത്വുബ ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് ഓഡിറ്റോറിയത്തിലും അനുബന്ധ വേദികളിലുമായി നടക്കും.

അറിവ് നേടുന്നതിന്റെ ആത്യന്തിക ലക്ഷ്യം ലോകത്തിന് സമാധാനവും സഹിഷ്ണുതയും പ്രധാനം ചെയ്യുകയാണ്. വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും സന്ദേശങ്ങള് അറിവില്ലായ്മയില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്. മനുഷ്യ സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശങ്ങളാണ് മതദര്‍ശനങ്ങള്‍ ലോകത്തിന് നല്‍കിയിട്ടുള്ളത്. ആ ദര്‍ശനങ്ങളെയും പ്രമാണങ്ങളെയും കൈ വെടിഞ്ഞ കപട മതവിശ്വാസികളും, അതിനെ ദുര്‍വ്യാഖ്യാനിക്കുന്നവരും രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ലാക്കാക്കുന്നവരുമാണ് വിദ്വേഷത്തിന്റെ വിഷം ലോകത്ത് നിറക്കാന്‍ ശ്രമിക്കുന്നത്.

മതത്തെയും മതദര്‍ശനങ്ങളെയും ഭീകരമാക്കി ചിത്രീകരിക്കുന്ന തീവ്രവാദ ഭീകരവാദ ശക്തികളെ സമൂഹം ശരിയാവണ്ണം തിരിച്ചറിയേണ്ടതുണ്ട്. മുസ്‌ലിം ലോകത്തിന്റെ നേതാവായി സ്വയം അവരോധിക്കപ്പെട്ട ബാഗ്ദാദിക്കും സംഘത്തിനും പിന്നിലെ സയണിസ്റ്റ് ശക്തികള്‍ ആണെന്ന യാഥാര്‍ത്ഥ്യം ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. സയണിസ്റ്റ് ശക്തികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഐസ് തന്ത്രം മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെ നാശോന്മുഖമാക്കുവാനും യഥാര്‍ത്ഥ മതത്തിന്റെ മുഖത്തെ ലോകത്തിന്റെ മുന്നില്‍ വികൃതമാക്കുവാനും ലക്ഷ്യം വെച്ചുള്ളതുമാണ്.

സഖ്യകക്ഷികള്‍ നടത്തിയ ഇറാഖ് അധിനിവേശത്തിന്റെ ബാക്കിപത്രമായി അവര്‍് തന്നെ ലോകത്തിന് ഇറാഖില്‍ നിന്നും നല്‍കികൊണ്ടിരിക്കുന്ന ഈ ഭീകരതക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു. ഇസ് ലാമിന് ഭീകരതയുടെ മുഖം നല്‍കി വികൃതമാക്കാനുള്ള സയണിസ്റ്റ് ഗൂഢാലോചനയുടെ ഫലമാണ് ഇന്നത്തെ ഐസ് പോലെയുള്ള സംഘടനകള്‍്. ശാന്തിയുടെയും സമാധാനത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും സന്ദേശം ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാമിന്റെ ശരിയായ സന്ദേശം മനുഷ്യരിലേക്ക് പകരുവാനും ജാതി മതഭേദമന്യേ ഇത്തരം തീവ്രവാദ വിധ്വംസക ഗൂഢാലോചനകള്‍ക്കെതിരെ സമൂഹത്തിന് ജാഗരൂകമാവാനും സമ്മേളനം ലക്ഷ്യമാക്കുന്നു.

ഇത്തരം ഇരുട്ടിന്റെ ശക്തികളെ തുറന്ന് കാണിക്കുന്നതൊടൊപ്പം സമൂഹത്തിന് വെളിച്ചം പകരുവാന്‍് യഥാര്‍ത്ഥ അറിവിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അതിന്റെ പ്രചാരണമാണ് ഈ സമ്മേളനം ഭാവിതലമുറയായ വിദ്യാര്ത്ഥികളിലൂടെ ലക്ഷ്യമാക്കുന്നത്.

സമ്മേളനത്തിന്റെ ഒന്നാം ദിനമായ നവമ്പര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് പ്രധാന വേദിയില്‍് 'മാറുന്ന ലോകം മാറുന്ന കുട്ടികള്‍' എന്ന വിഷയത്തിലുള്ള രക്ഷിതാക്കളുടെ സംഗമത്തില്‍ വിദ്യാഭ്യാസ മത രംഗത്തെ പ്രഗത്ഭര് പങ്കെടുക്കുന്നു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് അസി. പ്രൊഫസര്‍ ജൌഹര്‍് മുനവ്വര്‍.ടി വിഷയമവതരിപ്പിക്കും. പ്രഫ. ഹാരിസ് ബിന് സലീം (എസ്.എസ്.എ. കോളേജ് അരീക്കോട്), എഞ്ചിനീയര്‍ അര്‍ഷദ് ബിന് ഹംസ (ജുബൈല് ഇന്ഡസ്ട്രിയല്‍ കോളേജ് ഐ.ടി വിഭാഗം മേധാവി) എന്നിവര്‍ സംബന്ധിക്കും. അഷ്‌റഫ് എകരൂല്‍ (അമേരിക്കന്‍ ക്രിയേറ്റിവിറ്റി അക്കാദമി കുവൈത്ത്) മോഡറേറ്ററായ പരിപാടിയില്‍ ചോദ്യോത്തര സെഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതേ സമയം വേദി രണ്ടില്‍ കൊച്ചു കുട്ടികള്‍ക്കായി 'കളിച്ചങ്ങാടം' ബാലസമ്മേളനം സംഘടിപ്പിക്കും. എം.എസ്.എം. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.അംജദ് മദനി നേതൃത്വം നല്‍കും. വൈകുന്നേരം 6.45ന് ആരംഭിക്കുന്ന പൊതുസമ്മേളനം ഔഖാഫ് മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് ദാവൂദ് അല് അസൂസി ഉദ്ഘാടനം ചെയ്യും. കുവൈത്ത് പാര്‍ലമെന്റ് മെന്‍പര്‍ ഡോ.അബ്ദുറഹ്മാന്‍ അല്‍ ജീറാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ശൈഖ് ത്വാരിഖ് സാമി സുല്‍ത്വാന്‍ അല്‍ ഈസ (ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് അല് ഇസ് ലാമി ചെയര്മാന്), ശൈഖ് ഫലാഹ് ഖാലിദ് അല് മുത്വൈരി (ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് അല്‍ ഇസ്‌ലാമി ഇന്ത്യന്‍ കോണ്ടിനെന്റല്‍ ഹെഡ്) ശൈഖ് യൂസുഫ് അല്‍ ശുഐബ് (ഔഖാഫ് മന്ത്രാലയം) തുടങ്ങിയവര് ആശംസകളര്‍പ്പിക്കും. പരിപാടിയോടനുബന്ധിച്ച് പുറത്തിറക്കുന്ന മാഗസിന്‍ പ്രകാശനവും വിസ്ഡം ബുക്‌സ് വില്‍പന ഉദ്ഘാടനവും ഉണ്ടായിരിക്കുന്നതാണ്. പി.കെ.അംജദ് മദനി (എം.എസ്.എം. സംസ്ഥാന വൈസ് പ്രസിഡന്റ് ) 'അറിവ് സമാധാനത്തിന്' എന്ന വിഷയത്തിലും പ്രഫ. ഹാരിസ് ബിന്‍ സലീം (എസ്.എസ്.എ. കോളേജ് അരീക്കോട്) 'മനഃശ്ശാന്തി കുടുംബത്തിലൂടെ' എന്ന വിഷയത്തിലും പ്രഭാഷണങ്ങള്‍ നടത്തും. തുടര്‍ന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളെ ക്ഷേത്രങ്ങളില്‍് ഉള്‍്‌പ്പെടെ പ്രഭാഷണം നടത്തിയ മുജാഹിദ് ബാലുശ്ശേരി 'ഇന്ത്യ: നമുക്ക് വേണ്ടത് സൗഹാര്‍്ദ്ധമോ സംഘര്‍ഷമോ?' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ജാതിമതഭേദമന്യേ മുഴുവന്‍ മലയാളികളെയും പൊതുസമ്മേളനത്തിലേക്ക് പ്രതീക്ഷിക്കുന്നു.

നവമ്പര്‍ 14 ന് രാവിലെ 8.30ന് പ്രധാന വേദിയില്‍ ആരംഭിക്കുന്ന വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ 'ജീവിത നിയോഗം', 'ഇസ്‌ലാം ശരിയായ ദര്‍ശനം', 'ഇസ്‌ലാമിക് പേഴ്‌സണാലിറ്റി', 'വിജയിക്കാന്‍ നാം അറിയേണ്ടത്', 'സ്വര്ഗത്തിലേക്കുള്ള വാതില്‍, 'കാലിക മാറ്റങ്ങളില്‍ കാലിടറാതെ' തുടങ്ങിയ വിഷയങ്ങളില്‍ ഹാരിസ് ബിന്‍ സലീം, മുജാഹിദ് ബാലുശ്ശേരി, അര്ഷദ് ബിന് ഹംസ, ജൌഹര് മുനവ്വര്‍, അംജദ് മദനി തുടങ്ങിയവര് നേതൃത്വം നല്കും.

ഇസ് ലാഹി സെന്റര്‍ മദ്‌റസകളില്‍് നിന്നു ഏഴാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്ത്ഥികള്‍ക്കുള്ള മെമന്റോയും കേന്പിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാനവും വിതരണം ചെയ്യുന്നതാണ്. ക്വിസ്, അടിക്കുറിപ്പെഴുതല്‍ തുടങ്ങി ക്രിയാത്മകമായ ഇടവേളകളും സംശയ ദുരീകരണത്തിുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. നാല് മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തില് പഠനം ചിന്ത സമര്പ്പണം എന്ന വിഷയത്തെ ആസ്പദമാക്കി മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നിര് വഹിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പി.എന്.അബ്ദുല്‍ ലത്തീഫ് മദനി (ചെയര്‍്മാന്‍), ടി.പി.മുഹമ്മദ് അബ്ദുല്‍ അസീസ് (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് അസ്‌ലം കാപ്പാട് (കണ്‍വീനര്‍), സുനാഷ് ശുക്കൂര്‍ (കണ്‍വീനര്‍ പ്രോഗ്രാം), അബ്ദുല് അസീസ് നരക്കോട് (ചെയര്‍മാന്‍ പബ്ലിക് റിലേഷന്‍), ടി.പി.അന്‍വര്‍ (കണ്‍വീനര്‍ പബ്ലിക് റിലേഷന്‍), സക്കീര്‍ കൊയിലാണ്ടി ( ദഅവ സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.
നാലാമത് "ഇസ്‌കോണ്‍ 2015" 13,14 തിയ്യതികളില്‍ ഖുര്‍ത്വുബയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


Keywords: kasaragod, Kerala, kuwait, ISCON 2015 in 13 and 15

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia