city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investment fraud case | 'ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 1,527 രൂപ ലാഭ വിഹിതം; നിക്ഷേപ പദ്ധതിയുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി ഗൾഫിലേക്ക് മുങ്ങിയ മൂന്നാം പ്രതി അറസ്റ്റിൽ'

കാസർകോട്: (www.kasargodvartha.com) നിക്ഷേപ പദ്ധതിയുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ. മൈക്ലബ് ട്രേഡേഴ്സ് (My Club Traders) എന്ന പേരിൽ നിക്ഷേപ പദ്ധതി തുടങ്ങി കോടികൾ നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാന ലംഘനം നടത്തിയെന്ന പരാതിയിൽ മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയായ മലപ്പുറം ജില്ലയിലെ മുഹമ്മദ്‌ ഫൈസലിനെ(32) യാണ് കാസർകോട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ അറസ്റ്റ് ചെയ്തത്.
  
Investment fraud case | 'ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 1,527 രൂപ ലാഭ വിഹിതം; നിക്ഷേപ പദ്ധതിയുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി ഗൾഫിലേക്ക് മുങ്ങിയ മൂന്നാം പ്രതി അറസ്റ്റിൽ'

തട്ടിപ്പ് നടത്തി ഗൾഫിലേക്ക് കടന്ന പ്രതി തിരിച്ചു നാട്ടിലേക്കു വരാൻ ബെംഗ്ളുറു വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. മൈ ക്ലബ് ട്രേഡേഴ്സ് കംപനിയിൽ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 1,527 രൂപ പ്രകാരം ഒരു വർഷം വരെ ലാഭ വിഹിതം തരും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഈ കേസിൽ ഉൾപെട്ട പ്രതികൾ തട്ടിപ്പ് നടത്തിയത്. മൈ ക്ലബ് ട്രേഡേഴ്സ്, ടോൾ ഡീൽ വെൻജേർസ്, പ്രിൻസസ് ഗോൾഡ് ആൻഡ് ഡയമൻഡ്സ് (My club traders, Toll deal ventures, princes gold and diamonds) എന്നീ പേരുകളിൽ കംപനി രൂപീകരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.

13 പ്രതികൾ ഉള്ള ഈ കേസിലെ ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാൻ ബാക്കിയുള്ള അഞ്ച് പേർ വിദേശത്ത് ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. ഇവരെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു വരികയാണ്. കണ്ണൂർ റേൻജ് ഡിഐജി രാഹുൽ ആർ നായരുടെ ഉത്തരവ് പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിൽ ഉള്ള ഇത്തരം കേസുകൾ അന്വേഷിക്കാൻ കാസർകോട് ഡിവൈഎസ്പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. അറസ്റ്റിലായ യുവാവ് കംപനിയുടെ എംഡി ആയാണ് പ്രവർത്തിച്ചിരുന്നത് . അന്വേഷണ സംഘത്തിൽ എസ് ഐ ജനാർധനൻ, എഎസ്ഐ മോഹനൻ, എസ്സിപിഒ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, News, Top-Headlines, Complaint, Arrest, Gulf, Cash, DYSP, Fraud, Cheating, Investment fraud case; Youth arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia