Student Injured | കുവൈതില്‍ സ്‌കൂള്‍ ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ തെന്നിവീണു; വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്
Jan 19, 2023, 08:43 IST
കുവൈത് സിറ്റി: (www.kasargodvartha.com) സ്‌കൂള്‍ ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ തെന്നിവീണ് ഇന്‍ഡ്യന്‍ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. അബു ഹലീഫയിലാണ് സംഭവം. കുട്ടികളെ ഇറക്കുന്നതിനായി നിര്‍ത്തിയ ബസ് മുന്നോട്ടുനീങ്ങിയപ്പോള്‍ വിദ്യാര്‍ഥിനി തെറിച്ചു വീണ് ബസിനിടയില്‍പെടുകയായിരുന്നുവെന്നാണ് റിപോര്‍ട്.
പരുക്കേറ്റ വിദ്യാര്‍ഥിയെ ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയതായി പ്രാദേശിക മാധ്യമം റിപോര്‍ട് ചെയ്തു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
Keywords: Kuwait, Kuwait City, Gulf, World, Injured, Student, Injured, Indian student falls from the bus.







