city-gold-ad-for-blogger

ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി നിലവില്‍ വന്നു

മനാമ: (www.kasargodvartha.com 23/03/2016) ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി നിലവില്‍ വന്നു. ബഹ്‌റൈന്‍ പ്രവാസി ഇന്ത്യക്കാരുടെ പൊതുവായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജാതി, മത, വര്‍ഗ, വര്‍ണങ്ങളെ ഒത്തൊരുമിച്ച് മുന്നോട്ട് കൊണ്ടുപോവുന്നതിന് വേണ്ടി ആശയപരമായി സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഘടന രൂപീകരിച്ചത്.

വിദേശ ഇന്ത്യക്കാരായ ആളുകള്‍ക്ക് അവരുടെ ആവശ്യങ്ങളെയും, അവകാശങ്ങളെയും യഥാവിധി നേടിയെടുക്കുന്നതിന് ബഹ്‌റൈനിലെ നിയമ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് സാധ്യമാക്കുന്നതിനും, സാമൂഹിക - സാംസ്‌കാരിക പ്രവര്‍ത്തനമേഖലയില്‍ കൂട്ടായ സംരംഭങ്ങള്‍ക്ക് അവസരങ്ങളൊരുക്കുക എന്നീ വിവിധ ഉദ്ധേശങ്ങളോട് കൂടിയിട്ടുള്ള വിദേശ ഇന്ത്യക്കാരുടെ ഒരു കൂട്ടായ്മയാണ് 'ഇന്ത്യന്‍ സോഷ്യല്‍ ഫോറം'. ഫോറത്തിന്റെ കേരളാ ചാപ്റ്റര്‍ രൂപീകരണ പ്രഖ്യാപനം ദേശീയ പ്രസിഡണ്ട് ഹംസ പട്ടാമ്പി നിര്‍വഹിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി നിലവില്‍ വന്നുപുതിയ കാലയളവിലെ ഭാരവാഹികളായി യൂസഫ് അലി (പ്രസിഡണ്ട്), അന്‍വര്‍ (ജനറല്‍ സെക്രട്ടറി), റഫീഖ് അബ്ബാസ് (മീഡിയ സെക്രട്ടറി), അലി അക്ബര്‍ (മെമ്പര്‍ഷിപ്പ് സെക്രട്ടറി), ഇസ്മാഈല്‍ പയ്യോളി, ഡാനിഷ് ജാസിം, മുത്തലിഫ് (പബ്ലിക് റിലേഷന്‍സ്), ഫൈസല്‍ അറഫ (സോഷ്യല്‍ മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു. വരുന്ന സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരെഞ്ഞടുപ്പില്‍ രാജ്യത്തെ ഐക്യവും, അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ ശക്തികളെ വിജയിപ്പിക്കുവാനും വര്‍ഗീയ ശക്തികളെ വോട്ടിങ്ങിലൂടെ ചെറുത്ത് തോല്‍പ്പിക്കാനും കൂട്ടായ പരിശ്രമങ്ങള്‍ ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്ന് പ്രവര്‍ത്തന പ്രമേയ ചര്‍ച്ച അഭിപ്രായപ്പെട്ടു.

ഹംസ പട്ടാമ്പി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇബ്രാഹിം ചെന്നെ സ്വാഗതവും, അന്‍വര്‍ നന്ദിയും പറഞ്ഞു.



Keywords : Manama, Committee, Gulf, Meeting, Indian Social Forum.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia