city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഏക സിവില്‍കോഡിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: (www.kasargodvartha.com 1/11/2016) വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കോണില്‍ക്കൂടി മതന്യൂനപക്ഷങ്ങളെയും ദളിതുകളെയും നോക്കിക്കാണുകയും ഫാഷിസസ്റ്റുകളുടെ ഹിഡന്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ കുതന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്ന മോദി സര്‍ക്കാറിന്റെ ഏകസിവില്‍ കോഡ് നടപ്പിലാക്കാനുള്ള നിലപാടിനെതിരെ ഇന്ത്യയിലെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അദാമ ബ്രാഞ്ച് എക്‌സികുട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

ഏക സിവില്‍കോഡിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറംസമത്വ സുന്ദരമായ ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേത്. സ്വതന്ത്രാനന്തര രാജ്യം സപ്തതിയോടടുത്തിട്ടും നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന് ഒരു പോറലുമേറ്റിട്ടില്ല. ഏകസിവില്‌കോഡിലൂടെ അരക്ഷിതാവസ്ഥ ഉണ്ടാക്കി രാജ്യത്തെ വീണ്ടും വിഭജിക്കണം എന്ന ഒളിയജണ്ട ഇതിന്റെ പിന്നിലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യോഗം ആശങ്ക രേഖപ്പെടുത്തി.

ദമ്മാമില്‍ ചേര്‍ന്ന സോഷ്യല്‍ ഫോറം യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് അബ്ദുര്‍ റസാഖ് വേങ്ങര അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ മനാഫ് വാളക്കാട്, സുല്‍ഫി ആലംകോട്, ഷാജഹാന്‍ കണിയാപുരം, സാദിഖ് പാങ്ങോട്, സുല്‍ത്താന്‍ അന്‍വരി കൊല്ലം എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി നസറുല്ല കടയ്ക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സജീര്‍ ആറ്റിങ്ങല്‍ നന്ദിയും പറഞ്ഞു.


Keywords:  Gulf, Damam, Uniform Civil code, Indian Social Forum, Narendra Modi, Government, Adhama Branch, Abdul Razak Vengara, Abdul Manaf Valakkaad, Sulfi Aalamkod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia