ഗാന്ധിജിയുടെ ജീവിതം പഠിപ്പിച്ചത് സമാധാന പൂര്‍ണമായ ലോകം: ശൈഖ് നഹ്യാന്‍
Oct 5, 2013, 07:30 IST
അബൂദാബി: സമാധാന പൂര്‍ണമായ ലോകം സാധ്യമാകുമെന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതം നമ്മെ പഠിപ്പിച്ചതായി യു.എ.ഇ സാംസ്‌കാരിക - യുവജന - സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു.
അക്രമ രഹിതമായ ലോകത്തിനായാണ് ഗാന്ധി പ്രയത്‌നിച്ചത്. വിജയിച്ച സമൂഹങ്ങളെ സംഭാവന ചെയ്ത മഹത് വ്യക്തിത്വമാണ് ഗാന്ധിജി. അക്രമ രാഹിത്യം എന്ന പ്രത്യയ ശാസ്ത്രവും ഗാന്ധിജിയാണ് ലോകത്തിന് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി അബൂദാബി ഇസ്ലാമിക് സെന്ററില്‍ ഇന്ത്യന്‍ മീഡിയ സംഘടിപ്പിച്ച അന്താരാഷ്ട്ര സമാധാന ദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈഖ് നഹ്യാന്‍.
അന്താരാഷ്ട്ര സമാധാന ദിനം നാം ആഘോഷിക്കുമ്പോഴും യഥാര്‍ഥത്തില്‍ ലോകത്ത് സമാധാനം അനുഭവപ്പെടുന്നില്ല. ഐക്യരാഷ്ട്രസഭയും പൊതുസമൂഹവും സമാധാനം നിറഞ്ഞ ലോകമാണ് സ്വപ്‌നം കാണുന്നത്. ഖദര്‍ധാരിയായ ഒരു മനുഷ്യന്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്‍മദിനത്തിന്റെ ഭാഗമായാണ് നാമെല്ലാം അന്താരാഷ്ട്ര സമാധാന ദിനം ആചരിക്കുന്നത്.
അക്രമരാഹിത്യ ലോകത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും താന്‍ ബാക്കിവെച്ചുപോയ ജീവിതത്തിലൂടെ ഗാന്ധിജി തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ശൈഖ് നഹ്യാന്‍ പറഞ്ഞു. ഓരോ ഇന്ത്യക്കാരനെയും ഇംഗ്ലീഷുകാരനെയും ലോകത്തെ മുഴുവനായും അക്രമരാഹിത്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കലാണ് തന്റെ ദൗത്യമെന്ന ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ശൈഖ് നഹ്യാന്റെ പ്രസംഗം. തിങ്ങിനിറഞ്ഞ സദസ് കൈയ്യടിയോടെയാണ് പ്രസംഗത്തെ സ്വീകരിച്ചത്.
സത്യസന്ധതയും മനുഷ്യത്വവും ക്ഷമയും സ്‌നേഹവും നിറഞ്ഞ ലോകത്തിന് വേണ്ടിയായിരുന്നു ഗാന്ധിജി പ്രവര്‍ത്തിച്ചത്. യു.എ.ഇയില്‍ നമ്മളെല്ലാം സുരക്ഷിതരാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങള്‍ അരങ്ങേറുമ്പോഴും യു.എ.ഇയില്‍ അവയ്ക്ക് സ്ഥാനമില്ല. അക്രമരാഹിത്യ സമൂഹം ഒരു നിധിയായാണ്. യു.എ.ഇയുടെ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ സമാധാനപൂര്‍ണമായ ലോകത്തിനായാണ് പ്രവര്‍ത്തിച്ചിരുന്നത്.
സംഘട്ടനങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും നശീകരണത്തിനും ബദലായി ക്ഷമയും ആര്‍ദ്രതയും സംഭാഷണവുമാണ് ഓരോ രാജ്യനേതാവും പാലിക്കേണ്ടതെന്നായിരുന്നു ശൈഖ് സായിദ് പറഞ്ഞിരുന്നത്. സത്യസന്ധതയും വിനയവും ക്ഷമയും സ്‌നേഹവും നിറഞ്ഞ സമൂഹത്തെ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും വേണ്ടി യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് അന്താരാഷ്ട്ര സമാധാന ദിനാചരണ ചടങ്ങ് സംഘടിപ്പിച്ച ഇന്ത്യന്‍ മീഡിയ അബൂദാബി, ഇസ്ലാമിക് സെന്റര്‍, ഗാന്ധി സാഹിത്യ വേദി, ഇന്ത്യന്‍ എംബസി കള്‍ചറല്‍ വിഭാഗം എന്നിവയെയും അദ്ദേഹം അഭിനന്ദിച്ചു. കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഇന്ത്യന്‍ മീഡിയ അബൂദാബിയുടെ ലോഗോ പത്മശ്രീ എം.എ. യൂസുഫലിക്ക് നല്‍കി ശൈഖ് നഹ്യാന്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ മീഡിയ അബൂദബിയുടെ ഉപഹാരം പ്രസിഡണ്ട് അബ്ദുല്‍ സമദും ഇസ്ലാമിക് സെന്ററിന്റെ ഉപഹാരം പി. ബാവഹാജിയും ശൈഖ് നഹ്യാന് സമ്മാനിച്ചു.

Keywords : Abudhabi, Gulf, Shaike Nahyan, Mahathma Gandhi, Gandhi Jayanthi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: