city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒന്നരവര്‍ഷമായി ഇക്കാമ കിട്ടിയില്ല; സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമക്കുരുക്കഴിച്ച് ഒടുവില്‍ മുത്തുഗണേശന്‍ നാട്ടിലേയ്ക്ക് മടങ്ങി

ജുബൈല്‍: (www.kasargodvartha.com 30.10.2018) നവയുഗം സംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗവും ജുബൈല്‍ ഇസ്ലാമിക്ക് സെന്ററും കൈകോര്‍ത്തപ്പോള്‍ നിയമക്കുരുക്കില്‍പ്പെട്ട് ചികിത്സപോലും തേടാനാകാത്ത അവസ്ഥയിലായിരുന്ന തമിഴ്നാട് സ്വദേശി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് തിരുച്ചിറപ്പള്ളി കലക്കമംഗലം സ്വദേശിയായ മുത്തു ഗണേശനാണ് ഏറെക്കാലം നീണ്ട നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്.
ഒന്നരവര്‍ഷമായി ഇക്കാമ കിട്ടിയില്ല; സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമക്കുരുക്കഴിച്ച് ഒടുവില്‍ മുത്തുഗണേശന്‍ നാട്ടിലേയ്ക്ക് മടങ്ങി

രണ്ടു വര്‍ഷം മുമ്പാണ് ജുബൈലിലെ ഒരു സൗദിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ മുത്തു വന്നത്. എന്നാല്‍ കാര്‍പെന്ററിന്റെ പണിയാണ് സ്‌പോണ്‍സര്‍ നല്‍കിയത്. ആദ്യമൊക്കെ ശമ്പളം കൃത്യമായി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാമയോ ഇന്‍ഷുറന്‍സോ എടുത്തു കൊടുത്തില്ല. നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് മറ്റു വഴിയൊന്നുമില്ലാത്തതിനാല്‍ മുത്തു ആ ജോലി തുടര്‍ന്നു.

ആറുമാസങ്ങള്‍ക്ക് മുമ്പ് മുത്തു രോഗബാധിതനായി. എന്നാല്‍ ഇക്കാമയോ ഇന്‍ഷുറന്‍സോ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ പോയി ചികിത്സിയ്ക്കാന്‍ കഴിഞ്ഞില്ല. സ്‌പോണ്‍സറോട് ഇക്കാമ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും അവഗണിയ്ക്കുകയാണ് ചെയ്തത്. ചികിത്സിക്കാന്‍ വയ്യെങ്കില്‍ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും സ്‌പോണ്‍സര്‍ ഇതിനും വഴങ്ങിയില്ല.

ഇതോടെയാണ് ജുബൈല്‍ ഇസ്ലാമിക്ക് സെന്ററിലെ സാമൂഹ്യപ്രവര്‍ത്തകനായ യാസിറിനോട് മുത്തു സഹായം അഭ്യര്‍ത്ഥിച്ചത്. കേസ് ഏറ്റെടുത്ത യാസിര്‍ നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാറിനെ ബന്ധപ്പെട്ട് നിയമക്കുടുക്കില്‍ നിന്നും മുത്തുവിനെ രക്ഷിയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഷിബുകുമാര്‍ ഇന്ത്യന്‍ എംബസി വഴി യാസിറിന് ഈ കേസില്‍ ഇടപെടാന്‍ അനുമതിപത്രം വാങ്ങി നല്‍കി. ഇവരുടെ സഹായത്തോടെ മുത്തു ലേബര്‍ കോടതിയില്‍ കേസ് നല്‍കി. ആദ്യ രണ്ടുപ്രാവശ്യവും സ്‌പോണ്‍സര്‍ ഹാജരായില്ല. തുടര്‍ന്ന് കോടതി ശക്തമായ വാണിങ് നല്‍കിയതിനെത്തുടര്‍ന്ന് മൂന്നാമത്തെ പ്രാവശ്യം സ്‌പോണ്‍സര്‍ കോടതിയില്‍ എത്തി. മുത്തുവിന് ഫൈനല്‍ എക്്‌സിറ്റും, നാലുമാസത്തെ കുടിശ്ശിക ശമ്പളവും നല്‍കാന്‍ കോടതി സ്‌പോണ്‍സറോട് ഉത്തരവിട്ടു. യാസിര്‍ തന്നെ വിമാനടിക്കറ്റും നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Saudi Arabia, Gulf, Top-Headlines, News, Indian man trapped in Jubail exited

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia