city-gold-ad-for-blogger

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അനുശോചിച്ചു

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അനുശോചിച്ചു
ജിദ്ദ: ഡല്‍ഹിയില്‍ കൂട്ട മാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അനുശോചിച്ചു.

കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു കൊള്ളുന്നതായി നേതാക്കള്‍ അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ പ്രത്യേകിച്ച് ദളിത് ആദിവാസി കള്‍ക്കെതിരെയുള്ള കടന്നാക്രമണം അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട് ഇതിനെതിരെ ഭരണകൂടത്തില്‍ നിന്നും ഒരു നടപടിയും ഉണ്ടാവുന്നിെല്ലന്നത് അശങ്കയുളവാക്കുന്ന കാര്യമാണ്.

അക്രമങ്ങള്‍ക്ക് പിന്നില്‍ സാമൂഹ്യ വിരുദ്ധരായ ക്രിമിനലുകളും, അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ പട്ടാളവും നിയമപാലകരുമാണ് ഇവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണം. പുതിയ നിയമവും മറ്റും കൊണ്ടുവരുന്നതിനുപകരം നിലവിലുള്ള നിയമം ഉപയോഗിച്ച് കുറ്റവാളികളെ നിലക്ക് നിര്‍ത്താനുള്ള നിശ്ചയദാര്‍ഡ്യവും, ആര്‍ജ്ജവവും കാണിക്കുകയാണ് സര്‍ക്കാര്‍ചെയ്യേണ്ടതെന്ന് സന്ദേശത്തില്‍ ഫ്രറ്റേണിറ്റി ഫോറം നേതാക്കള്‍ അറിയിച്ചു.

Keywords: Delhi, Molestation, Student, Death, IFF, Protest, Jeddah, Gulf, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia