Jailed | 'മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കി'; ദുബൈയില്‍ ഇന്‍ഡ്യക്കാരന് ജയില്‍ ശിക്ഷ
ദുബൈ: (www.kasargodvartha.com) മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ ഇന്‍ഡ്യക്കാരന് ഒരു മാസം ജയില്‍ ശിക്ഷ വിധിച്ച് ദുബൈ ട്രാഫിക് കോടതി. അപകടത്തില്‍ ഒരു സ്ത്രീയുടെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ബര്‍ദുബൈയിലെ അല്‍ മന്‍ഖൂല്‍ ഏരിയയിലുള്ള ഒരു ഫോര്‍ സ്റ്റാര്‍ ഹോടെലില്‍ നിന്ന് പുലചെ 3.40നാണ് പ്രതി വാഹനം ഓടിച്ചത്. ഈ സമയം റോഡിലേക്ക് കാല്‍ നീട്ടിവെച്ച് റോഡരികില്‍ ഇരിക്കുകയായിരുന്ന സ്ത്രീയെ വാഹനം ഇടിച്ചു. മദ്യലഹരിയിലായിരുന്ന പ്രതിക്ക് സ്ത്രീയെ കാണാന്‍ കഴിഞ്ഞില്ലെന്നും കേസ് രേഖകള്‍ പറയുന്നു.
സംഭവസ്ഥലത്ത് രക്ഷപ്പെട്ട ഇയാളെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി. അതേസമയം പരുക്കേറ്റ സ്ത്രീയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല.
Keywords: Dubai, News, Gulf, World, Top-Headlines, Accident, Jail, Crime, Indian drunk driver jailed for injuring pedestrian in Dubai.