city-gold-ad-for-blogger

മൂന്നംഗ കുവൈതി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഇന്‍ഡ്യക്കാരന്‍ അറസ്റ്റില്‍

കുവൈത് സിറ്റി: (www.kasargodvartha.com 08.03.2022) കുവൈതിലെ അല്‍ അര്‍ദിയയില്‍ മൂന്നംഗ കുവൈതി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്‍ഡ്യക്കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീടിനകത്ത് സ്വദേശി പൗരനായ അഹ് മദ് (80), ഭാര്യ ഖാലിദ (50), മകള്‍ അസ്മ (18) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ കൊന്നത് ഇന്‍ഡ്യക്കാരനാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചനയനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സുലൈബിയയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ശേഷം വിറ്റ സ്വര്‍ണാഭരണങ്ങളും പണവും പൊലീസ് കണ്ടെടുത്തു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മൂന്നംഗ കുവൈതി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഇന്‍ഡ്യക്കാരന്‍ അറസ്റ്റില്‍

കുവൈതി കുടുംബത്തെ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് നേരിട്ടെത്തിയ ഭാര്യാ സഹോദരനാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് നാലു ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന.

Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Crime, Killed, Police, Death, Indian confesses killing three of Kuwaiti family.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia