ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറഞ്ഞേക്കും
Mar 20, 2019, 13:18 IST
ദുബൈ: (www.kasargodvartha.com 20.03.2019) ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറഞ്ഞേക്കുമെന്ന് സൂചന. കുറഞ്ഞ നിരക്കില്‍ ഇന്ത്യ - യു എ ഇ യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യയിലെ യു എ ഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബന്ന വ്യക്തമാക്കി. ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐ ഐ ടി) നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സീറ്റ് ലഭ്യത കൂട്ടാന്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിമാനക്കമ്പനികളുമായി ചേര്‍ന്നുള്ള കരാറിന് രൂപം നല്‍കി കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട വിമാനയാത്രയ്ക്ക് അവസരമൊരുക്കാന്‍ ശ്രമം നടത്തുമെന്നും ഡോ. അഹമ്മദ് വ്യക്തമാക്കി. 5,000 കിലോമീറ്ററില്‍ താഴെ ദൂരമുള്ള സര്‍വീസുകള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ചില ഇളവുകളും പദ്ധതിക്ക് സഹായകമാകും.
ജെറ്റ് എയര്‍വെയ്‌സ് പ്രതിസന്ധി വിമാനനിരക്ക് ഉയര്‍ത്തുമോ എന്ന പ്രവാസികളുടെ ആശങ്കയ്ക്കിടയിലാണ് ഇത്തരമൊരു പ്രതീക്ഷ പകരുന്ന പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Top-Headlines, Trending, UAE, Gulf, Air-ticket, UAE, India 'working to make air travel to the UAE cheaper'
< !- START disable copy paste -->