city-gold-ad-for-blogger

ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയര്‍ സേവനത്തിനു ഉപദേശക സമിതിക്ക് രൂപം നല്‍കി

ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയര്‍ സേവനത്തിനു ഉപദേശക സമിതിക്ക് രൂപം നല്‍കി
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍ സേവനത്തിനു രൂപികരിച്ച
ഉപദേശക സമിതി യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍.
ജിദ്ദ: ഹജ്ജ് വളണ്ടിയര്‍ സേവനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാമൂഹിക സംഘടന നേതാക്കളെയും സാങ്കേതിക വിദക്തരേയും ഉള്‍പെടുത്തികൊണ്ട് ഉപദേശക സമിതിക്ക് രൂപം നല്‍കി. യോഗത്തില്‍ സമിതി ചെയര്‍മാനായി ബാംഗ്ലൂര്‍ സ്വദേശി ഇ­ല്യാസ് ഷെരീഫിനെ തെരഞ്ഞെടുത്തു.

ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളില്‍നിന്നായി 35 പ്രതിനിധികള്‍ വളണ്ടിയര്‍ സേവനത്തെ കുറിച്ചുള്ള വീക്ഷണങ്ങള്‍ പങ്കുവെച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വളണ്ടിയര്‍മാരെ ഉള്‍കൊള്ളിച്ചു നടത്തപ്പെടുന്ന ഹജ്ജ് സേവന പരിപാടികള്‍ തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോചനപെടുമെന്നും സാങ്കേതിക വിദക്തരുടെ സേവനം ഈ പ്രാവശ്യത്തെ ഹജ്ജ് സേവനം കൂടുതല്‍ കര്യക്ഷമമാക്കാന്‍ ഉപകരിക്കുമെന്നും യോഗം വിലയിരുത്തി.

ശൈഖ് അബ്ദുല്ല (തമിഴ്‌നാട്) യുടെ ഖിറാഅത്തോടെ തുടങ്ങിയ യോഗം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യണല്‍ പ്രസിഡന്റ് അഷ്‌റഫ് മുറയൂര്‍ അധ്യക്ഷത വഹിച്ചു. മള്‍ട്ടി മീഡിയയുടെ സഹായത്തോടെ അബ്ദുല്‍ ഗനി കഴിഞ്ഞകാല ഹജ്ജ് സേവനങ്ങളെ കുറിച്ച് വിശദീകരിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ ഇഖ്ബാല്‍ ചെമ്പന്‍ ഈ പ്രാവശ്യത്തെ ഹജ്ജ് സേവന പദ്ധതികള്‍ വിവരിച്ചു. മുജാഹിദ് പാഷ (ഡല്‍ഹി) സ്വാഗതവും അമാന്‍  അ­ഹമദ് (ചെന്നൈ) നന്ദിയും രേഖപെടുത്തി.

Keywords: IFF, Hajj meet, Jeddah, Gulf, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia