city-gold-ad-for-blogger

ഗള്‍ഫിലുള്ള യുവാവിന് വേണ്ടി ഡ്രൈവിംഗ് ടെസ്റ്റിനായി ആള്‍മാറാട്ടം; ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ മറ്റൊരു യുവാവ് പോലീസ് പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 10.05.2019) ഗള്‍ഫിലുള്ള യുവാവിന് വേണ്ടി ഡ്രൈവിംഗ് ടെസ്റ്റിനായി ആള്‍മാറാട്ടം നടത്തി. സംഭവത്തില്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ മറ്റൊരു യുവാവ് പിടിയിലായി.  മണിയംപാറയിലെ അബൂബക്കര്‍ സിദ്ദീഖ് (28) ആണ് പിടിയിലായത്. അബൂബക്കര്‍ സിദ്ദീഖ് തന്റെ അകന്ന ബന്ധത്തില്‍പെട്ട ഇപ്പോള്‍ ഗള്‍ഫിലുള്ള  മൈരെയിലെ എം കെ ശറഫുദ്ദീന് വേണ്ടി ഇരുചക്രവാഹനത്തിനും നാലുചക്രവാഹനത്തിനുമുള്ള ഡ്രൈംവിഗ് ടെസ്റ്റിന് എത്തുകയായിരുന്നു.

നേരത്തെ ഒരുതവണ ഡ്രൈവിംഗ് ടെസ്റ്റിന് വന്നിരുന്നുവെങ്കിലും അന്ന് പരാജയപ്പെട്ടിരുന്നു. വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയപ്പോഴാണ് അബൂബക്കര്‍ സിദ്ദീഖ് കുടുങ്ങിയത്. അപേക്ഷയിലെ ഫോട്ടോയില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതാണ് യുവാവ് കുടുങ്ങാന്‍ കാരണം. ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടി നല്‍കിയതോടെ പിടികൂടി വിദ്യാനഗര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും കാസര്‍കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം എന്നതിനാല്‍ ടൗണ്‍ പോലീസിന് കൈമാറി.

പിടിയിലായ യുവാവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും യുവാവിന്റെ പേരില്‍ ആള്‍മാറാട്ടത്തിന് കേസെടുക്കുമെന്നും പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Updated

ഗള്‍ഫിലുള്ള യുവാവിന് വേണ്ടി ഡ്രൈവിംഗ് ടെസ്റ്റിനായി ആള്‍മാറാട്ടം; ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ മറ്റൊരു യുവാവ് പോലീസ് പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Gulf, Driver, Test, Youth, Arrest, Impersonation for driving test, Youth held. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia