city-gold-ad-for-blogger

ഐഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി വാര്‍ഷികാഘോഷം

ഐഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി വാര്‍ഷികാഘോഷം
ഷാര്‍ജ:യു എ ഇ യിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഐ എം സി സി യുടെ പതിനെട്ടാം വാര്‍ഷികം വര്‍ണ്ണ ശബളമായ പരിപാടികളോടെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. പ്രസിഡന്റ് ടി എസ് ഗഫൂര്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിനിടയിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തുള്ള സാംസ്‌കാരിക സംഘടനകളുടെ സേവനം അതി ബ്രഹത്താണെന്നും ധാര്‍മ്മികതയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അരോഗ്യ മേഘലയിലെ പകല്‍കൊള്ള അവസാനിപ്പിക്കുന്നതിന് അത്തരം ദിശയിലേയ്ക്ക് ഐ എം സി സി പോലുള്ള പ്രവാസി സംഘടനകള്‍ ശ്രമിയ്ക്കണമെന്നും എസ് എ പുതിയവളപ്പില്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് എം എച്ച് ബദറുദ്ദീന്‍, ട്രഷറര്‍ ദിലീപ്, സബാ ജോസഫ്, അബ്ദു ശിവപുരം(മാധ്യമം), ഇ സതീഷ് (ഏഷ്യാനെറ്റ്), വി എം കുട്ടി, നെല്ലറ ശംസുദ്ദീന്‍, തമ്പാന്‍ നായര്‍, കുവൈറ്റ് ഐ എം സി സി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍, എന്‍ വൈ എല്‍ നേതാവ് പുളീക്കല്‍ മൊയ്തീന്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Ketywords: Committee, UAE, IMCC, Anniversary
ഐഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി വാര്‍ഷികാഘോഷം

ഐഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി വാര്‍ഷികാഘോഷം

ഐഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി വാര്‍ഷികാഘോഷം

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia